ഭീഷണിയും അക്രമവും: പരിസ്ഥിതി പ്രവര്‍ത്തകനും കുടുംബവും ഉപവസിച്ചു

കണ്ണൂര്‍: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാല്‍ ഭീഷണിയും അക്രമവും പതിവായതോടെ പരിസ്ഥിതി പ്രവര്‍ത്തകനും കുടുംബവും കലക്്ടറേറ്റിനു മുന്നില്‍ ഉപവാസവുമായി രംഗത്ത്. പരിസ്ഥിതി സമിതി ജില്ലാ സെക്രട്ടറി ഭാസ്കരന്‍ വെള്ളൂരാണ് അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റ് പടിക്കല്‍ ഉപവസിച്ചത്. സാമൂഹിക പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉപവാസം ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ ഒറ്റപ്പെടുത്തലിന്‍െറയും പൊതുജനമധ്യത്തില്‍ പരിഹസിക്കപ്പെടുന്നതിന്‍െറയും വേദനകള്‍ക്ക് എന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇരയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിലെ കുന്നും മലയും ഇടിച്ചു നിരത്തുന്നത് പണക്കാരാണ്. രാഷ്ട്രീയക്കാര്‍ ഇതിന് ഒത്താശയും ചെയ്യുന്നു. വികസന പണമൊഴുക്ക് വ്യവസായത്തിന്‍െറ കുത്തൊഴുക്കില്‍ തീര്‍ന്ന് ഇല്ലാതാവേണ്ടതല്ല പ്രകൃതി വിഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഭാസ്കരന്‍ വെള്ളൂര്‍, കെ.സി. ഉമേഷ് ബാബു, പള്ളിപ്രം പ്രസന്നന്‍, എന്‍. സുശാന്ത് എന്നിവര്‍ സംസാരിച്ചു. ഭാസ്കരന്‍ വെള്ളൂരിന്‍െറ സഹോദരന്‍െറ വീടിനു നേരെ ദിവസങ്ങള്‍ക്കുമുമ്പ് ആക്രമണം നടന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.