റബര്‍ വിലസ്ഥിരതാ പദ്ധതി അനിശ്ചിതത്വത്തില്‍

കേളകം: റബര്‍ വിലയിടിവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കിലോഗ്രാമിന് 150 രൂപയെന്ന വില സ്ഥിരതാ പദ്ധതി അനിശ്ചിതത്വത്തില്‍. മൂന്ന് മാസത്തിലധികമായി ബില്ലുകള്‍ അപ്ലോഡ് ചെയ്യാനാവാതെ കര്‍ഷകരും റബര്‍ സംഘങ്ങളും നെട്ടോട്ടത്തിലാണ്. കഴിഞ്ഞ മേയ് വരെയുള്ള സബ്സിഡി തുകയാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്.തുടര്‍ന്ന് ധനസഹായം ലഭിക്കാന്‍ കര്‍ഷകര്‍ റബര്‍ വിറ്റതിന്‍െറ ബില്ലുകള്‍ അതത് റബര്‍ കര്‍ഷക സംഘങ്ങളിലത്തെിച്ചെങ്കിലും മാസങ്ങളായി റബര്‍ ബോര്‍ഡിന്‍െറ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്നില്ല. ഇടത് സര്‍ക്കാര്‍ ഭരണത്തിലത്തെിയ ശേഷം 500 കോടി രൂപ കൂടി പദ്ധതിക്കായി പ്രഖ്യാപിച്ചെങ്കിലും അതിന്‍െറ ഫലവും കര്‍ഷകര്‍ക്ക് ലഭിച്ചില്ല. വിലയിടിവും ഉല്‍പാദനക്കുറവും മൂലം നിത്യചെലവിന് പണമില്ലാതെ ദുരിതം പേറുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായവും കൂടി വൈകുന്നത് പ്രതിസന്ധി രൂക്ഷമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.