പെന്‍ഷന്‍വിതരണം: സഹകരണ സ്ഥാപനങ്ങള്‍ക്ക് അനുമോദനം

കണ്ണൂര്‍: സാമൂഹിക ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ ജില്ല 100 ശതമാനം നേട്ടം കൈവരിച്ചതിനുപിന്നില്‍ പ്രവര്‍ത്തിച്ച സഹകരണ ബാങ്കുകളെയും ഉദ്യോഗസ്ഥരെയും അനുമോദിച്ചു. ചടങ്ങ് വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ധക്യത്തിലത്തെിനില്‍ക്കുന്നവര്‍ ബാങ്കുകളിലും ട്രഷറികളിലും പോസ്റ്റ് ഓഫിസുകളിലും ചെന്ന് പെന്‍ഷന്‍ വാങ്ങുന്നതിലുള്ള പ്രയാസം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവ വീടുകളിലത്തെിക്കാന്‍ തീരുമാനിച്ചത്. സഹകരണസ്ഥാപനങ്ങള്‍വഴി പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത് ജനങ്ങള്‍ക്കിടയില്‍ അവക്കുള്ള വിശ്വാസ്യത കണക്കിലെടുത്താണ്. തുടര്‍ന്നും സാമൂഹിക ക്ഷേമപെന്‍ഷന്‍ വിതരണം സഹകരണ വായ്പാസ്ഥാപനങ്ങള്‍ വഴിയാണ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. പെന്‍ഷന്‍വിതരണം കാര്യക്ഷമമാക്കുന്നതില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച ജില്ലാ നോഡല്‍ ഓഫിസര്‍ പി.പി. രവീന്ദ്രന്‍, ഐ.കെ.എം ജില്ലാ കോഓഡിനേറ്റര്‍ കെ.കെ. റോഷി എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. ജില്ലയില്‍ ക്ഷേമപെന്‍ഷന്‍ വിതരണം ആദ്യം പൂര്‍ത്തിയാക്കിയ കൊട്ടിയൂര്‍ സര്‍വിസ് സഹകരണബാങ്ക് (775 പേര്‍ക്ക് 54,48,000 രൂപ), ഏറ്റവും കൂടുതല്‍ പെന്‍ഷന്‍തുക വിതരണംചെയ്ത മാടായി സഹകരണ റൂറല്‍ ബാങ്ക് (5670 പേര്‍ക്ക് 4,02,78,800 രൂപ), കോര്‍പറേഷന്‍ പ്രദേശത്ത് ആദ്യം വിതരണം പൂര്‍ത്തിയാക്കിയ കണ്ണൂര്‍ ടൗണ്‍ സര്‍വിസ് സഹകരണബാങ്ക് (1447 പേര്‍ക്ക് 90,11,500 രൂപ), ഏറ്റവും കൂടുതല്‍ വിതരണം ചെയ്ത എളയാവൂര്‍ സര്‍വിസ് സഹകരണബാങ്ക് (2499 പേര്‍ക്ക് 1,66,16,600 രൂപ) എന്നിവക്കുള്ള ഉപഹാരം മേയര്‍ ഇ.പി. ലത നല്‍കി. ജോയന്‍റ് രജിസ്ട്രാര്‍ (ജനറല്‍) എ. അബ്ദുറഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.കെ. ബാലകൃഷ്ണന്‍, ജോസ് ഫിലിപ്, പി.കെ. പുരുഷോത്തമന്‍, കെ. നാരായണന്‍, ടി. അയ്യപ്പന്‍ നായര്‍, എ. പവിത്രന്‍, പി.പി. രവീന്ദ്രന്‍, അബ്ദുല്‍ നൗഷാദ്, എം.കെ. ദിനേശ് ബാബു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.