നാട് വിറപ്പിച്ച് കാട്ടാനക്കൂട്ടം; നടപടിയെടുക്കാതെ വനപാലകര്‍

കേളകം: ദിവസങ്ങളായി കാട്ടാനശല്യമുണ്ടായ ആറളം വനാതിര്‍ത്തി പ്രദേശങ്ങളില്‍ കഴിഞ്ഞ രാത്രിയിലും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി കാട്ടാനക്കൂട്ടം വീണ്ടുമത്തെി വ്യാപക കൃഷിനാശമുണ്ടാക്കി. ആറ് വലിയ ആനകളും രണ്ട് കുട്ടികളുമടങ്ങിയ സംഘമാണ് കോയിക്കല്‍ ജോര്‍ജ്കുട്ടി, പാലത്തിങ്കല്‍ തങ്കച്ചന്‍, ബെസി, കോയിപ്പുറം ജെയിംസ്, സിബി എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങ്, കമുക്, റബര്‍, തേക്ക്, വാഴ എന്നിവ വ്യാപകമായി നശിപ്പിച്ചത്. ആനമതില്‍ നിര്‍മാണത്തിനായത്തെിച്ച സിമന്‍റും കാട്ടാനക്കൂട്ടം നശിപ്പിച്ചു. നിരന്തരമായ ശല്യമുണ്ടായിട്ടും വനപാലകര്‍ ഒരു നടപടിയുമെടുക്കുന്നില്ളെന്ന് വ്യാപക പരാതിയുണ്ട്. വനം വകുപ്പിന്‍െറ റാപ്പിഡ് ടീമിനെ ഉപയോഗിച്ച് ആനകളെ തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരാഴ്ചയായി സ്ഥിരമായത്തെുന്ന കാട്ടാനകള്‍ പടക്കം പൊട്ടിച്ചാല്‍പോലും തിരികെ പോകാന്‍ കൂട്ടാക്കാതെ ജനവാസ കേന്ദ്രങ്ങളില്‍ നിലയുറപ്പിക്കുകയാണ്. കാട്ടാനകളെ തുരത്താന്‍ വനപാലകര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.