ജ്വല്ലറിജീവനക്കാരുടെ കണ്ണുവെട്ടിച്ച് സ്വര്‍ണമാല മോഷ്ടിച്ചു

മാഹി: സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലത്തെിയ ആള്‍ സ്വര്‍ണമാല മോഷ്ടിച്ച് കടന്നുകളഞ്ഞു. കഴിഞ്ഞദിവസം മാഹി പള്ളിക്കു സമീപം അപര്‍ണ ജ്വല്ലറിയിലാണ് മോഷണം നടന്നത്. 8.260 ഗ്രാം തൂക്കമുള്ള സ്വര്‍ണമാലയാണ് മോഷ്ടിച്ചത്. രാവിലെ 11ഓടെ ജ്വല്ലറിയിലത്തെിയ മോഷ്ടാവ് ഒരാള്‍കൂടി വരാനുണ്ടെന്നും അതിനുശേഷം ആഭരണങ്ങള്‍ നോക്കാമെന്നും പറഞ്ഞു. ജീവനക്കാരുടെ ശ്രദ്ധമാറിയ ഉടനെ കൈയത്തെും ദൂരത്തുള്ള മാല കൈക്കലാക്കി. തുടര്‍ന്ന് ജീവനക്കാരോട് സംസാരിക്കുകയും മറ്റേയാളെയും കൂട്ടി ഉടനെ വരാമെന്നുപറഞ്ഞ് സ്ഥലംവിടുകയും ചെയ്തു. സംശയംതോന്നിയ ജീവനക്കാര്‍ ആഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് മാല നഷ്ടമായത് വ്യക്തമായത്. മോഷണദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സി.സി.ടി.വിയില്‍ വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച് ഉടമ മാഹി പൊലീസിന് പരാതിനല്‍കി. ഇയാളെ അറിയുന്നവര്‍ പൊലീസില്‍ അറിയിക്കണം. മാഹി പൊലീസ് സ്റ്റേഷന്‍: 0490-2332323, 9446006088, സര്‍ക്ള്‍ ഇന്‍സ്പെക്ടര്‍ 0490-235800, 9446006055.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.