മേല്‍പാലം നിര്‍മാണ പ്രവൃത്തി: പാപ്പിനിശ്ശേരിയില്‍ രണ്ടുവീടുകളുടെ വഴിയടച്ചു

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേല്‍പാലം നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി ഹാജി റോഡിലെ രണ്ടു വീട്ടുകാരുടെ വീട്ടിലേക്കുള്ള വഴി പൂര്‍ണമായും അടച്ചു. രഹിതയുടെയും ഹന്നത്തിന്‍െറയും വീട്ടിലേക്കുള്ള വഴിയാണ് കെ.എസ്.ടി.പി അധികൃതര്‍ അടച്ചത്. വീട്ടിലേക്കുള്ള വഴി അടക്കാതെ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ജില്ലാ കലക്ടര്‍ക്ക് രണ്ടര വര്‍ഷം മുമ്പ് അപേക്ഷ നല്‍കിയിരുന്നു. വീടിനു മുന്നിലുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് ഇവര്‍ക്ക് വഴി നല്‍കുമെന്നും ജില്ലാ കലക്ടര്‍ ധരിപ്പിച്ചതായാണ് വീട്ടുകാര്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് കെ.എസ്.ടി.പി അധികൃതരും കരാറുകാരും വീടിന്‍െറ വഴിയടച്ച പ്രവൃത്തിക്ക് തുടക്കമിട്ടത്. ആരെങ്കിലും തടസ്സപ്പെടുത്താനത്തെിയാല്‍ പൊലീസിന്‍െറ സഹായത്തോടെ പ്രവൃത്തി തുടരാനാണ് തീരുമാനം. ഉടമകള്‍ സ്വമേധയാ വിട്ടുകൊടുത്താല്‍ മാത്രമേ വഴിയുണ്ടാക്കിക്കൊടുക്കൂ എന്നാണ് കരാറുകാരായ ആര്‍.ഡി.എസിന്‍െറ നിലപാട്. എന്നാല്‍, ഇത് ജില്ലാ കലക്ടറുടെ ഉത്തരവിന് എതിരാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാണ് വസ്തു ഉടമകളായ രഹിതയുടെയും ഹന്നത്തിന്‍െറയും നിലപാട്. വാഹനസൗകര്യത്തോടെയുള്ള വഴി നല്‍കാതെ പ്രവൃത്തി നടത്താന്‍ അനുവദിക്കില്ളെന്ന തീരുമാനത്തിലാണ് വീട്ടുകാര്‍. എന്നാല്‍, ആര്‍.ഡി.എസിന്‍െറയും കെ.എസ്.ടി.പിയുടെയും പ്രവൃത്തി നടത്തിക്കൊണ്ടുപോകാനുള്ള നിലപാടില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ പരിഗണിക്കില്ളെന്നും ഏതു സാഹചര്യത്തിലും പ്രവൃത്തി നടത്തുമെന്നുമാണ് അവര്‍ പറയുന്നത്. പ്രക്ഷോഭത്തിന്‍െറ വഴിയൊരുക്കാതെ ജില്ലാ കലക്ടര്‍ പ്രശ്നത്തില്‍ അനുകൂല നിലപാടെടുക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.