കറുവപ്പട്ടക്ക് പകരം കാസിയ: പരിശോധനക്ക് ഉദ്യോഗസ്ഥരില്ളെന്ന്

കണ്ണൂര്‍: കേരളത്തില്‍ ഒൗഷധ മരുന്നുകളില്‍ കറുവപ്പട്ടക്ക് പകരം കാസിയ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരിശോധന നടത്താന്‍ മതിയായ ഉദ്യോഗസ്ഥരില്ളെന്ന് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി. സംസ്ഥാനത്ത് ആകെ രണ്ട് ആയുര്‍വേദ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാര്‍ മാത്രമേ സേവനം ചെയ്യുന്നുള്ളൂവെന്നാണ് ആയുര്‍വേദ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളറുടെ കാര്യാലയത്തില്‍നിന്നും ലഭിച്ച വിവരം. ഗുണനിലവാരമില്ലാത്ത കറുവപ്പട്ട ഉപയോഗിച്ച് ആയുര്‍വേദ മരുന്നുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്, ആയുര്‍വേദ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് കര്‍ഷകനായ ലിയാനോര്‍ഡോ ജോണ്‍ നല്‍കിയ വിവരാവകാശ ചോദ്യത്തിനാണ് ആവശ്യമായ ഉദ്യോഗസ്ഥരില്ളെന്ന മറുപടി ലഭിച്ചത്. കറുവപ്പട്ടക്ക് പകരം കേരളത്തില്‍ വന്‍തോതില്‍ കാസിയ ഇറക്കുമതി ചെയ്യുന്നത് തടയാന്‍ വര്‍ഷങ്ങളായി നിയമപോരാട്ടം നടത്തുന്നയാളാണ് പയ്യാമ്പലം സ്വദേശിയും കര്‍ഷകനുമായ ലിയോണാര്‍ഡ് ജോണ്‍. നിലവില്‍ കേരളത്തില്‍ 800ലധികം ഒൗഷധ സ്ഥാപനങ്ങളാണുള്ളത്. എന്നാല്‍, ഈ സ്ഥാപനങ്ങള്‍ പരിശോധിച്ച് സാമ്പിള്‍ ശേഖരിക്കാനുള്ള ഉദ്യോഗസ്ഥര്‍ നിലവിലില്ളെന്നാണ് അധികൃതരുടെ മറുപടി. ഇതുകൊണ്ടുതന്നെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങളിലുമുള്ള പരിശോധനാ ഫലം ലഭിക്കാന്‍ ഒരു വര്‍ഷംവരെ നീണ്ടുപോകുമെന്നും മറുപടിയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.