പുഴയില്‍ മുങ്ങിത്താഴ്ന്ന മൂന്നുപേരെ പ്ളസ് വണ്‍ വിദ്യാര്‍ഥി രക്ഷപ്പെടുത്തി

മയ്യില്‍: കുളിക്കുന്നതിനിടെ പുഴയില്‍ മുങ്ങിത്താഴ്ന്ന മൂന്നു വിദ്യാര്‍ഥികളെ പ്ളസ് വണ്‍ വിദ്യാര്‍ഥി സാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ ഇരുവാപ്പുഴ നമ്പ്രം മുനമ്പ് പാലത്തിനു സമീപമാണ് സംഭവം. മയ്യില്‍ ഐ.എം.എന്‍. ജി.എച്ച്.എസ്.എസ് വിദ്യാര്‍ഥികളായ ഇരുവാപ്പുഴ നമ്പ്രം കുട്ടിയന്‍കുന്നിലെ റിയാസ്(15), ഹാരിസ്(16), കുട്ടിയന്‍കുന്നിലെ മുഹ്സിന്‍(15) എന്നിവര്‍ക്കാണ് മലപ്പട്ടം ഗവ. എച്ച്.എസ്.എസിലെ പ്ളസ് വണ്‍ വിദ്യാര്‍ഥി തയ്യില്‍ ഹൗസില്‍ ജാഫറി(16)ന്‍െറ അവസരോചിത ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടിയത്. കുട്ടികള്‍ മുങ്ങിത്താഴുന്നതു കണ്ട ജാഫര്‍ പുഴയിലിറങ്ങി മൂവരെയും പിടിച്ചുവലിച്ച് കരക്കത്തെിക്കുകയായിരുന്നു. സംഭവം കണ്ട മറ്റു രണ്ടു കുട്ടികള്‍ ബഹളം വെച്ച് സമീപവാസികളെ അറിയിച്ചു. യുവാക്കള്‍ ഓടിയത്തെുമ്പോഴേക്കും ജാഫര്‍ മൂവരെയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. സമീപവാസികളായ കെ.പി. അബൂബക്കര്‍, സി.പി. നൗഷാദ്, ശംസുദ്ദീന്‍ തുടങ്ങിയവര്‍ ജാഫറിനൊപ്പം കൂടി മൂവരെയും രക്ഷപ്പെടുത്തി. അവശനിലയിലായ മൂന്നു കുട്ടികളെയും ഉടന്‍ തന്നെ മയ്യില്‍ ഫാത്തിമ ക്ളിനിക്കിലത്തെിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് റിയാസിനെയും ഹാരിസിനെയും കണ്ണൂര്‍ കൊയിലി ആശുപത്രിയിലേക്ക് മാറ്റി. പത്രവിതരണക്കാരന്‍ കൂടിയായ ജാഫറിന്‍െറ മനോധൈര്യവും അവസരോചിത ഇടപെടലുമാണ് നാടിനെ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.