അഞ്ചരക്കണ്ടി–മട്ടന്നൂര്‍ റോഡ് കാടുമൂടി അപകടാവസ്ഥയില്‍

അഞ്ചരക്കണ്ടി: കണ്ണൂര്‍ വിമാനത്താവളത്തിന് വിളിപ്പാടകലെയുള്ള അഞ്ചരക്കണ്ടി- മട്ടന്നൂര്‍ റോഡ് കാടുമൂടി അപകട ഭീഷണിയില്‍. റോഡിന്‍െറ ഇരുവശങ്ങളിലും പകുതിയോളം ഭാഗം പൂര്‍ണമായും കാടുകയറിയ നിലയിലാണുള്ളത്. വീതികുറഞ്ഞ റോഡില്‍ കാട് കയറിയതോടെ റോഡ് യാത്ര കൂടുതല്‍ ദുഷ്കരമായിരിക്കുകയാണ്. മൈലാടി, വെണ്‍മണല്‍, ചെറിയവളപ്പ്, കീഴല്ലൂര്‍, വളയാല്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും കാടുമൂടിയ നിലയിലുള്ളത്. രാത്രി സമയങ്ങളില്‍ വാഹനങ്ങള്‍ അപകടങ്ങളില്‍പ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. കാടുമൂടിയ പ്രദേശങ്ങളില്‍ രാത്രി സമയങ്ങളില്‍ അറവ് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും തള്ളുന്നതും പതിവായി. ഇതോടെ നായ്ക്കളുടെയും കുറുക്കന്മാരുടെയും കേന്ദ്രങ്ങളായി ഇവിടം മാറുകയാണ്. രണ്ടാഴ്ച മുമ്പാണ് വേങ്ങാട് തെരുവിനോട് ചേര്‍ന്ന പ്രദേശത്ത് രണ്ടുപേര്‍ക്ക് നായയുടെ കടിയേറ്റത്. നിരന്തരം വാഹനങ്ങള്‍ കടന്നുപോവുന്ന ഈ റോഡിന്‍െറ ശോച്യാവസ്ഥക്ക് പരിഹാരം കാണാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന അവസ്ഥയിലാണ് യാത്രക്കാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.