പയ്യന്നൂര്‍ വിശപ്പുരഹിത നഗരമാവുന്നു

പയ്യന്നൂര്‍: അനുകമ്പയുടെയും സഹജീവി സ്നേഹത്തിന്‍െറയും പുതുചരിത്രമെഴുതി പയ്യന്നൂര്‍ വിശപ്പുരഹിത നഗരമാവുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ നഗരത്തിലത്തെുന്ന ആര്‍ക്കും പണമില്ലാത്തതിനാല്‍ പട്ടിണി കിടക്കേണ്ട. നഗരത്തിലത്തെുന്നവരെ ഉച്ചക്ക് നഗരസഭ ഊട്ടുന്ന ചരിത്ര പദ്ധതിയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിച്ചു. നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകള്‍ വഴിയാണ് പണമില്ലാത്തവര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത്. ഭക്ഷണത്തിനുള്ള കൂപ്പണ്‍ ഹോട്ടലുകള്‍ വഴിയും നഗരസഭാ ഓഫിസില്‍നിന്നും വിതരണം ചെയ്യും. നഗരത്തിലത്തെുന്ന പണമില്ലാത്ത എല്ലാവര്‍ക്കും ഈ രീതിയില്‍ ഭക്ഷണം നല്‍കും. പയ്യന്നൂരിലത്തെുന്നവര്‍ പണമില്ലാത്തതിന്‍െറ പേരില്‍ വിശന്നുവലയരുത് എന്ന ലക്ഷ്യമാണ് ഇത്തരമൊരു പദ്ധതി ഏറ്റെടുക്കാന്‍ കാരണമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. ഇതിനുള്ള തുക സന്നദ്ധ സംഘടനകളില്‍നിന്നും മറ്റും സംഭാവനയായി സ്വീകരിക്കും. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് തിരുവോണ നാളില്‍ തുടക്കം കുറിച്ചു. ഓണാവധി കാരണം ഹോട്ടലുകള്‍ തുറക്കാത്തതിനാല്‍ നഗരസഭാ ഓഫിസ് പരിസരത്ത് സദ്യയൊരുക്കി നഗരസഭാ വാഹനത്തില്‍ നഗരം ചുറ്റിയാണ് ഭക്ഷണം കഴിക്കാത്തവരെ കണ്ടത്തെി ഊട്ടിയത്. പുതിയ ബസ്സ്റ്റാന്‍ഡ്, പഴയ ബസ്സ്റ്റാന്‍ഡ്, പെരുമ്പ, ഗവ. ആശുപത്രി, കണ്ടോത്ത് ഗവ. ആയുര്‍വേദ ആശുപത്രി തുടങ്ങിയ പ്രദേശങ്ങളിലായി 300 ഓളം പേരാണ് ഭക്ഷണം കഴിച്ചത്. ഹോട്ടലുകള്‍ അവധിയായതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നഗരസഭയുടെ അന്നദാനം ആശ്വാസമായി. വിഭവസമൃദ്ധമായ ഓണസദ്യ കഴിക്കാന്‍ നഗരസഭയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അവധി ദിനം മാറ്റിവെച്ച് എത്തിയിരുന്നു. ഭക്ഷണ വിതരണം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.