തലശ്ശേരി: ആകുലതകള്‍ക്ക് വിടനല്‍കി നന്മയുടെ ഓര്‍മപ്പെടുത്തലായി മലയാളികള്‍ ഓണം ആഘോഷിച്ചു. കള്ളവും ചതിയുമില്ലാത്ത ഒരുകാലത്തിന്‍െറ നന്മ നിറഞ്ഞ ജീവിത സ്മരണകള്‍ അയവിറക്കുന്നതായി ഓണാഘോഷം. വീടുകളില്‍ പൂക്കളങ്ങളും നാടെങ്ങും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. മാവേലിയുടെ ഗൃഹ സന്ദര്‍ശനവുമു ണ്ടായി. മഠത്തുംഭാഗം കൂട്ടായ്മ ഓണാഘോഷത്തിന്‍െറ ഭാഗമായി മാവേലിയോടൊപ്പം ഘോഷയാത്ര സംഘടിപ്പിച്ചു. കലാകായിക മത്സരങ്ങള്‍ നടത്തി. ഉത്രാട നാളില്‍ ഓണ സമ്മാനവും ഓണാശംസകളും നേര്‍ന്ന് പാലിശ്ശേരി വാര്‍ഡ് കൗണ്‍സിലര്‍ മാജിദ അഷ്ഫാഖ് ഗൃഹസന്ദര്‍ശനം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണത്തിന് പാര്‍ട്ടി സെക്രട്ടറി കെ.എം. അഷ്ഫാഖ്, പ്രവര്‍ത്തകരായ എ.കെ. ഷനീജ്, ബിനാന്‍ ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പെരിങ്ങത്തൂര്‍ ഗുരുജി മുക്കിലെ സുദര്‍ശന ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്കും രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും തിരുവോണ സദ്യ വിളമ്പി. സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. രാജീവ് രാഘവന്‍ അധ്യക്ഷത വഹിച്ചു. ആര്‍.എസ്.എസ് പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖ് പി.പി. സുരേഷ് ബാബു, ജില്ലാ സേവാപ്രമുഖ് സി. സുരേഷ് ബാബു, കെ. പ്രകാശന്‍, എസ്. രാജഗോപാല്‍, കെ.പി. മഹേഷ്, കെ. ഷൈജു, ടി.പി. രാജന്‍, എം.പി. പ്രജീഷ്, കെ.പി. സുധീര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.