റെയില്‍വേ അവഗണനക്കെതിരെ പ്രതിഷേധം

കണ്ണൂര്‍: കേരളത്തോടുള്ള റെയില്‍വേയുടെ അവഗണനക്കെതിരെ കോച്ചുകളുടെയും എന്‍ജിന്‍െറയും മാതൃകകള്‍ കടലില്‍ നിമജ്ജനം ചെയ്ത് പ്രതിഷേധിച്ചു. സംസ്കാരത്തിനും മരണാനന്തര ക്രിയകള്‍ക്കും പ്രസിദ്ധമായ പയ്യാമ്പലം കടല്‍തീരത്താണ് നോര്‍ത് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമരം നടന്നത്. റെയില്‍വേക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാല്‍, റെയില്‍വേ ബജറ്റില്‍ കേരളത്തിന് സ്ഥിരം അവഗണനയാണ്. പഴയകിയ കോച്ചുകളാണ് കേരളത്തിലെ മിക്ക ട്രെയിനുകള്‍ക്കുമുള്ളത്. ഇത് മാറ്റണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തയാറായില്ല. ഇതോടെയാണ് പഴകിയ എന്‍ജിനുകളും കോച്ചുകളും സംസ്കരിക്കുന്നതിന്‍െറ പ്രതീകാത്മക സമരം നടത്തിയത്. തലശ്ശേരി-മട്ടന്നൂര്‍-കണ്ണൂര്‍ പാതക്ക് തുക വകയിരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സമരം ചെയര്‍മാന്‍ അഡ്വ. റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു. ടി. വിജയന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ദിനു മൊട്ടമ്മല്‍, ജമാല്‍ സിറ്റി, ആര്‍ട്ടിസ്റ്റ് ശശികല, കെ.പി. ചന്ദ്രാംഗദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.