പാപ്പിനിശ്ശേരി മേഖലയില്‍ റെയ്ഡ് തുടരുന്നു

പാപ്പിനിശ്ശേരി: കീച്ചേരിക്കുന്നില്‍ വാളുകള്‍ കണ്ടെടുത്ത പശ്ചാത്തലത്തില്‍ പാപ്പിനിശ്ശേരി മേഖലയിലും പരിസരങ്ങളിലും പൊലീസ് റെയ്ഡ് തുടരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പാപ്പിനിശ്ശേരി മേഖലയിലെ വിവിധഭാഗങ്ങളില്‍ വെള്ളിയാഴ്ച രാത്രി ആരംഭിച്ച റെയ്ഡ് പുലര്‍ച്ചവരെ തുടര്‍ന്നു. വളപട്ടണം സി.ഐ ടി.കെ. രത്നകുമാര്‍, വളപട്ടണം എസ്.ഐമാരായ ശ്രീജിത്ത് കൊടേരി, പി.എ. ബിനുമോഹന്‍, ഫായിസ് അലി എന്നിവരും ബോംബ് സ്ക്വാഡും റെയ്ഡിലും പരിശോധനയിലും പങ്കെടുത്തു. സംശയാസ്പദമായ വാഹനങ്ങളും പൊലീസ് പരിശോധിച്ചു. കഴിഞ്ഞദിവസം കീച്ചേരിക്കുന്നിലെ വടേശ്വരം ക്ഷേത്രത്തിന് സമീപത്തുനിന്ന് 12 വാളുകള്‍ പൊലീസ് കണ്ടെടുത്തിരുന്നു. വാളുകള്‍ നിര്‍മിക്കുന്ന ഉറവിടം കണ്ടത്തൊനുള്ള തീവ്രശ്രമത്തിലാണ് വളപട്ടണം പൊലീസ്. പാപ്പിനിശ്ശേരി, കല്ല്യാശ്ശേരി, കണ്ണപുരം, അരോളി ഭാഗങ്ങളില്‍ രാത്രികാല പരിശോധനയും പട്രോളിങ്ങും വരുംദിവസങ്ങളിലും തുടരുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.