തലശ്ശേരി: അല്‍ മദ്റസത്തുല്‍ മുബാറക്ക എല്‍.പി സ്കൂളിലെ ഓണം, ബക്രീദ് ആഘോഷങ്ങള്‍ പി.ടി.എ പ്രസിഡന്‍റ് പി.വി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ഒരുക്കിയ ഓണപ്പൂക്കളം, ഓണത്തുമ്പിക്കൊരൂഞ്ഞാല്‍, പെരുന്നാള്‍ മൊഞ്ച് എന്നീ പരിപാടികള്‍ ശ്രദ്ധേയമായി. മദര്‍ പി.ടി.എ പ്രസിഡന്‍റ് ലുബിന റിയാസ്, സാബിറ, കെ.പി. ആയിഷ, പാചക തൊഴിലാളി സി. പാര്‍വതി എന്നിവരുടെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയുമൊരുക്കി. സ്കൂള്‍ ലീഡര്‍ ബിലാല്‍ മുഹമ്മദ്, എ. ഫിറോസ്, വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ പി.പി. ആരാധന, എസ്.ആര്‍.ജി കണ്‍വീനര്‍ എം.ജെ. അബ്ദുല്‍ നാസിഫ്, പി.ടി.എ വൈസ് പ്രസിഡന്‍റ് എം.കെ. റഫീഖ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തലശ്ശേരി വില്ളേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. നാടന്‍ പാട്ട്, കവിതാലാപനം, തിരുവാതിര തുടങ്ങിയ പരിപാടികള്‍ നടന്നു. ഓണസദ്യയുമൊരുക്കി. എ.എന്‍. ഷംസീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആമിന മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍, എം.സി. പവിത്രന്‍, കാത്താണ്ടി റസാഖ്, പ്രസന്ന, സുരാജ് ചിറക്കര, വി.കെ. ശശികല, നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ നജ്മ ഹാഷിം എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍: പി.ഡബ്ള്യൂ.ഡി ആന്‍ഡ് ഇറിഗേഷന്‍ സ്റ്റാഫ് റിക്രിയേഷന്‍ ക്ളബ് ‘പൊന്നോണം’ എന്നപേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്‍റ് സുരേഷ് കല്ളേന്‍ അധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ മക്കളില്‍നിന്ന് എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ആര്‍ട്ടിസ്റ്റ് ശശികല, ഇ.ജി. വിശ്വപ്രകാശ്, പി. സുഹാസിനി, നന്ദനന്‍, പി.കെ. മിനി, ഇ.വി.ജി. നമ്പ്യാര്‍, ഇ. ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി.സി. റഫീഖ് സ്വാഗതവും ട്രഷറര്‍ ഗിരീഷ്കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. കൂത്തുപറമ്പ്: ഓണാഘോഷത്തിന് കൂത്തുപറമ്പ് മേഖലയില്‍ വര്‍ണാഭമായ തുടക്കം. ആകര്‍ഷകമായ പൂക്കളമൊരുക്കിയാണ് മിക്ക സ്ഥലങ്ങളിലും ഓണത്തെ വരവേറ്റത്. സ്കൂളുകളിലും കോളജുകളിലും സ്ഥാപനങ്ങളിലുമെല്ലാം വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഓലായിക്കര നോര്‍ത് എല്‍.പി സ്കൂളിന്‍െറ നേതൃത്വത്തില്‍ നടന്ന ഘോഷയാത്ര ശ്രദ്ധേയമായി. മാവേലി, വാമനന്‍ എന്നിവരോടൊപ്പം പുലികളിയും ഘോഷയാത്രയില്‍ അണിനിരന്നു. എം.എം. വാസന്ത, കെ. അമൃത, പി. സുമിഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കെ.യു.പി സ്കൂള്‍, ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലും ഓണാഘോഷ പരിപാടികള്‍ നടന്നു. കുത്തുപറമ്പ് കെ.എസ്.ഇ.ബി ഓഫിസില്‍ ഓണാഘോഷത്തിന്‍െറ ഭാഗമായി പൂക്കളമൊരുക്കി. എം.കെ. വിജയന്‍, മധുസൂദനന്‍ ആലച്ചേരി, എം. വിജേഷ്, പ്രജുല തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൂത്തുപറമ്പ് ഗ്രാമിക ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഗ്രൂപ് അടിസ്ഥാനത്തില്‍ കുട്ടികള്‍ പൂക്കളം ഒരുക്കി. വിവിധ കലാപരിപാടികളും അരങ്ങേറി. പ്രിന്‍സിപ്പല്‍ കെ.കെ. ഗീത, ടി.കെ. രാജീവന്‍, കെ. റീഷ്മ, സ്നേഹ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.