ഓണക്കിറ്റ് വിതരണം: ഉദ്ഘാടനം നാളെ

കണ്ണൂര്‍:ജില്ലയിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഓണക്കിറ്റും പണിയ ഗോത്ര വിഭാഗങ്ങളിലെ 60 വയസ്സിന് മുകളിലുള്ള സ്ത്രീ-പുരുഷന്‍മാര്‍ക്കുള്ള ഓണക്കോടി വിതരണോദ്ഘാടനവും കോളയാട് പ്രിമെട്രിക് ഹോസ്റ്റലില്‍ സെപ്റ്റംബര്‍ 11 ന് രാവിലെ 11 ന് മന്ത്രി ഇ. പി ജയരാജന്‍ നിര്‍വഹിക്കും. അരിയും എട്ട് ഇനം ഭക്ഷണസാധനങ്ങളും ഉള്‍പ്പെടെ 759 രൂപയുടെ കിറ്റുകളും സ്ത്രീകള്‍ക്ക് 830 രൂപ വിലയുള്ള കസവ് കരസെറ്റ്മുണ്ടും നേര്യതും പുരുഷന്‍മാര്‍ക്ക് 685 രൂപ വിലയുടെ കസവ് കരയുള്ള ഡബിള്‍ മുണ്ടും വെള്ള തോര്‍ത്തുമാണ് ഓണക്കോടിയായി വിതരണം ചെയ്യുന്നത്.12578 പേര്‍ക്കാണ് ഓണക്കിറ്റ് നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.