ഓണസമൃദ്ധി സ്റ്റാളുകള്‍ തുടങ്ങി

കണ്ണൂര്‍: കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പിന്‍െറയും ജില്ലാപഞ്ചായത്തിന്‍െറയും ആഭിമുഖ്യത്തില്‍ ഓണക്കാലത്ത് പച്ചക്കറികള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് ഓണസമൃദ്ധി സ്റ്റാളുകള്‍ തുടങ്ങി. ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ പൊലീസ് മൈതാനത്ത് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ആദ്യവില്‍പന മേയര്‍ ഇ.പി. ലത നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി വിശിഷ്ടാതിഥി ആയിരുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കെ. ഓമന, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (എന്‍.ഡബ്ള്യൂ.ഡി.ഡി.ആര്‍.എ) വി.കെ. ലളിത, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ, കണ്ണൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കുടുവന്‍ പത്മനാഭന്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. സുരേഷ് ബാബു, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ജമിനി, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, മുന്‍ എം.എല്‍.എ എം. പ്രകാശന്‍ മാസ്റ്റര്‍, എം. ഗംഗാധരന്‍, കെ.സി. മുഹമ്മദ് ഫൈസല്‍, അഷ്റഫ് ബംഗാളിമൊഹല്ല, വി.കെ. വിനോദ്കുമാര്‍, ഹമീദ്, കെ.എം. വിജയന്‍ മാസ്റ്റര്‍, സജി കുറ്റ്യാനിമറ്റം, ടി. രാജേഷ് പ്രേം, സന്തോഷ് മാവില, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ സി. രമേശന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകരില്‍നിന്ന് മാര്‍ക്കറ്റ് വിലയെക്കാള്‍ 10 ശതമാനം കൂടുതല്‍ വില നല്‍കിയാണ് പച്ചക്കറികള്‍ സംഭരിക്കുന്നത്. നാടന്‍ പച്ചക്കറികള്‍ 30 ശതമാനംവരെ വിലക്കിഴിവില്‍ ചന്തയില്‍ ലഭ്യമാണ്. കൃഷിവകുപ്പ് 70, ഹോര്‍ട്ടികോര്‍പ്പ് 13, വി.എഫ്.പി.സി.കെ-ഒമ്പത് എന്നിങ്ങനെ ജില്ലയില്‍ 92 സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.