ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല; കെ.എസ്.ഇ.ബി മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്സ് പട്ടിണി സമരത്തിന്

കണ്ണൂര്‍: സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാത്ത വൈദ്യുതി ബോര്‍ഡിന്‍െറ നയത്തില്‍ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്സ് പട്ടിണി സമരം നടത്തുന്നു. തിരുവോണ ദിവസം കുടുംബസമേതം സെക്രട്ടേറിയറ്റ് പടിക്കലാണ് പട്ടിണി സമരം നടത്തുകയെന്ന് ജില്ലാ സെക്രട്ടറി കെ.ഇ. വിനോദ് അറിയിച്ചു. 2013 സെപ്റ്റംബര്‍ 30ന് നിലവില്‍വന്ന റാങ്ക് ലിസ്റ്റിന്‍െറ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ മുഴുവന്‍ സ്ഥാപനങ്ങളും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വൈദ്യുതി ബോര്‍ഡ് ഇതിന് തയാറാകുന്നില്ളെന്ന് നിര്‍വാഹക സമിതിയോഗം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പുതിയതായി അനുവദിച്ച 30 സെക്ഷന്‍ ഓഫിസില്‍ തസ്തിക അനുവദിക്കുക, ജില്ലയിലെ 18 മസ്ദൂര്‍മാരുടെ ഒഴിവ് ഉടന്‍ നികത്തുക, റാങ്ക് ലിസ്റ്റ് കാലാവധി നാലര വര്‍ഷം നീട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന റാങ്ക് ഹോള്‍ഡേഴ്സ് പട്ടിണിസമരം നടത്തുന്നത്. സമരം സി.ഐ.ടി.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി സി. ജയന്‍ ബാബു ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.