കണ്ണൂര്‍: സമാന്തരപാലം വന്നതോടെ അപ്രസക്തമായ പഴയ മൊയ്തുപാലത്തിന്‍െറ സംരക്ഷണം സംബന്ധിച്ച് വകുപ്പുകള്‍ തമ്മില്‍ തര്‍ക്കത്തില്‍. പാലത്തിന്‍െറ സംരക്ഷകരായിരുന്ന ദേശീയപാതാവിഭാഗവും പാലം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച പുരാവസ്തുവകുപ്പുമാണ് അറ്റകുറ്റപ്പണികള്‍ക്കുള്ള ഫണ്ട് കണ്ടത്തെുന്നതുമായി ബന്ധപ്പെട്ട് ഇടഞ്ഞത്. ഉപയോഗശൂന്യമായ പാലത്തിന്‍െറ അറ്റകുറ്റപ്പണികള്‍ക്കുള്ള ഫണ്ട് അനുവദിക്കാനാവില്ളെന്ന നിലപാടിലാണ് ദേശീയപാതാവിഭാഗം. നവീകരണത്തിനുള്ള ഫണ്ട് കണ്ടത്തെുന്നത് പ്രയാസത്തിലാകുമെന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ പുരാവസ്തുവകുപ്പ് ഏറ്റെടുക്കല്‍നടപടി മന്ദഗതിയിലാക്കിയിരിക്കുകയണ്. കണ്ണൂരിലെ ഏറെ ചരിത്രപ്രാധാന്യമുള്ളതാണ് പഴയ മൊയ്തുപാലം. തലശ്ശേരിയെയും കണ്ണൂരിനെയും ബന്ധിപ്പിച്ച് ഉത്തരമലബാറിലെ ഗതാഗതം സുഗമമാക്കിയത് മൊയ്തുപാലമാണ്. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്‍റ് ടി.എം. മൊയ്തുസാഹിബിന്‍െറ ശ്രമഫലമായാണ് 1931ല്‍ മൊയ്തുപാലം നിര്‍മിക്കുന്നത്. ഈ പാലം അപകടാവസ്ഥയിലായതോടെയാണ് അടുത്തിടെ സമാന്തരപാലം നിര്‍മിച്ചത്. പുതിയപാലം വന്നതോടെ ചരിത്രവസ്തുവെന്ന നിലയില്‍ പഴയപാലം സംരക്ഷിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഇതോടെ പാലത്തിന്‍െറ സംരക്ഷണം പുരാവസ്തുവകുപ്പ് ഏറ്റെടുക്കുമെന്ന് അന്നത്തെ മന്ത്രി കെ.സി. ജോസഫ് പ്രഖ്യാപിക്കുകയായിരുന്നു. പാലം ഏറ്റെടുക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ പാലത്തിന്‍െറ നവീകരണം സംബന്ധിച്ചുള്ള നടപടികളില്‍നിന്ന് ദേശീയപാതാവിഭാഗം പിന്‍വലിഞ്ഞു. മാത്രമല്ല, ഉപയോഗശൂന്യമായ പാലത്തിന്‍െറ നവീകരണത്തിന് പണം ചെലവഴിക്കുന്നതിനും എന്‍.എച്ച് വിഭാഗത്തിന് താല്‍പര്യമില്ല. ദേശീയപാതാവിഭാഗം പണം മുടക്കില്ളെന്നറിഞ്ഞതോടെയാണ് പുരാവസ്തുവകുപ്പ് ഏറ്റെടുക്കല്‍നടപടി പതുക്കെയാക്കിയത്. ഇതുസംബന്ധിച്ച് ഇരുവകുപ്പിനും യോജിപ്പിലത്തൊനായിട്ടില്ല. ചരിത്രവസ്തുക്കളും നിര്‍മിതികളും പുരാവസ്തുമായി പ്രഖ്യാപിച്ച് സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സങ്കീര്‍ണമാണെങ്കിലും പണം കണ്ടത്തെുന്നതിനുള്ള വഴികളാണ് പുരാവസ്തുവകുപ്പിനെ പിറകോട്ടുവലിക്കുന്നത്. ദേശീയപാതാവിഭാഗം അറ്റകുറ്റപ്പണികള്‍ നടത്തുമെങ്കില്‍ ചരിത്രസ്മാരകമായി ഇവ സൂക്ഷിക്കാമെന്നാണ് പുരാവസ്തുവകുപ്പിന്‍െറ നിലപാട്. മൊയ്തുപാലം ഇപ്പോള്‍ പ്രധാന പാലമായി പരിഗണിക്കുന്നില്ളെങ്കിലും പലരും ഇതുവഴി വാഹനങ്ങളില്‍ സഞ്ചരിക്കുന്നുണ്ട്. ധര്‍മടം ഡി.ടി.പി.സി ഫെസിലിറ്റേഷന്‍ സെന്‍ററിലേക്ക് പോകുന്നവരും ഈ പാലം ഉപയോഗപ്പെടുത്തുന്നു. എന്നാല്‍, കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായ പാലം നിരന്തരം നവീകരിച്ചില്ളെങ്കില്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.