തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി തടയാന്‍ ‘ഫോര്‍ ദ പീപ്പിള്‍’

പയ്യന്നൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി തടയാന്‍ ഫോര്‍ ദ പീപ്പിള്‍ എന്ന പേരില്‍ വെബ്സൈറ്റ് തുടങ്ങുമെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍. എല്ലാവര്‍ക്കും ഇത് അപ്ലോഡുചെയ്യാം. പരാതിയുള്ളവര്‍ക്ക് തെളിവു സഹിതം സൈറ്റില്‍ പോസ്റ്റ് ചെയ്യാം. പയ്യന്നൂരില്‍ ചേംബര്‍ ഓഫ് കോമേഴ്സ് സുവര്‍ണ ജൂബിലി ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാല്‍ ഉടന്‍ ഉപഭോക്താവിനു ലഭിക്കണം. എന്നാല്‍, നിശ്ചിത ദിവസത്തിന്‍െറ അവസാന നിമിഷം വരെ നീട്ടിക്കൊണ്ടു പോകുന്ന പ്രവണതയുണ്ട്. എല്ലാ ആവശ്യങ്ങള്‍ക്കും കൈക്കൂലി എന്നത് യാഥാര്‍ഥ്യമാണെന്നും ഇത് ഇല്ലാതാക്കുക എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ നയമാണെന്നും മന്ത്രി പറഞ്ഞു. ഒരു സംരംഭം തുടങ്ങാന്‍ എളുപ്പം സാധിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന്‍െറ സ്ഥാനം 18 ആണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിചാരിച്ചാല്‍ അത് 10നുള്ളില്‍ എത്തിക്കാം. ഇതിനുള്ള ചര്‍ച്ചകളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചു വരുകയാണെന്ന് ജലീല്‍ പറഞ്ഞു. ചടങ്ങില്‍ പ്രസിഡന്‍റ് കെ.യു. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സാന്ത്വന സ്പര്‍ശം പരിപാടി സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഫണ്ട് വിതരണവും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് ദേവസ്വ മേച്ചേരി ധനസഹായ വിതരണവും നിര്‍വഹിച്ചു. എം.പി. തിലകന്‍ ചേംബര്‍ ധനസഹായം നല്‍കി. വി. നന്ദകുമാര്‍ സ്വാഗതവും എം.കെ. ബഷീര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.