കാസര്‍കോട്: സ്വര്‍ണവ്യാപാരിയുടെ കാറില്‍നിന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 1.50 കോടി രൂപ കൊള്ളയടിച്ച കേസിലെ പ്രതിയെ കോടതിയില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് സ്വദേശി എന്‍.കെ. മൃദുലിനെയാണ് (26) പരാതിക്കാരനായ ഗണേശന്‍ കാസര്‍കോട് കോടതിയില്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് ദേശീയപാതയില്‍ ചെര്‍ക്കളക്കടുത്ത് ബേവിഞ്ച വളവില്‍ കൊള്ള നടന്നത്. തലശ്ശേരി, തിരുവങ്ങാട്ട് താമസിക്കുന്ന പുണെ സ്വദേശിയായ സ്വര്‍ണവ്യാപാരിയുടെ പണമാണ് കണ്ണൂര്‍ ജില്ലക്കാരായ സംഘം കൊള്ളയടിച്ചത്. കാറിലുണ്ടായിരുന്നത് വ്യാപാരിയുടെ സഹായിയായ ഗണേശനാണ്. പണംകൊണ്ടുപോകുന്ന വിവരം മുന്‍കൂട്ടി അറിഞ്ഞ സംഘം തലപ്പാടി മുതല്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് ബേവിഞ്ചയിലത്തെിയപ്പോള്‍ ഗണേശന്‍ സഞ്ചരിച്ച കാറില്‍ ഇടിച്ച് നിര്‍ത്തുകയായിരുന്നു. വ്യാപാരിയുടെ ആവശ്യപ്രകാരം ഏര്‍പ്പെടുത്തിയ കണ്ണൂരിലെ രാഷ്ട്രീയബന്ധമുള്ള ക്വട്ടേഷന്‍ സംഘം കൊള്ളസംഘത്തെ പിടികൂടിയതിനെ തുടര്‍ന്ന് സംഭവം ഒത്തുതീര്‍പ്പാക്കാന്‍ നീക്കം നടന്നെങ്കിലും തുക പൂര്‍ണമായി തിരികെ കിട്ടാഞ്ഞതിനാല്‍ വ്യാപാരി പൊലീസിനെ സമീപിക്കുകയായിരുന്നു. 10 പേര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. ഇതില്‍ മൃദുലിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കേസന്വേഷിക്കുന്ന ആദൂര്‍ സി.ഐ സിബിതോമസിന്‍െറ അപേക്ഷപ്രകാരം കോടതി മൃദുലിനെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.