ആറളം ഫാം തൊഴിലാളികളുടെ നിരാഹാരസമരം പിന്‍വലിച്ചു

കേളകം: ആറളം ഫാമില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ഫാം വര്‍ക്കേഴ്സ് യൂനിയന്‍െറ (സി.ഐ.ടി.യു) ആഭിമുഖ്യത്തില്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് 37 ദിവസം നീണ്ട സമരം പിന്‍വലിച്ചത്. ഫാമിലെ 102 താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തി മറ്റ് സര്‍ക്കാര്‍ ഫാമുകളിലേതിന് തുല്യമായ ശമ്പളം ഇന്നലെ വിതരണം ചെയ്തു. കൈനിറയെ പണം ലഭിച്ച തൊഴിലാളികള്‍ക്ക് മനം നിറഞ്ഞ് ഇക്കൊല്ലം ഓണമുണ്ണാം. ദിവസവേതന വ്യവസ്ഥയില്‍ പതിനായിരത്തില്‍ ചുവടെ വേതനം ലഭിച്ചിരുന്ന തൊഴിലാളികള്‍ക്ക് ഇനിമുതല്‍ 17080 രൂപ ശമ്പളമായി ലഭിക്കും. ചൊവ്വാഴ്ച 102 തൊഴിലാളികള്‍ക്ക് ഇങ്ങനെ അനുവദിച്ച ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്തു. ചൊവ്വാഴ്ച രാവിലെ സമരപ്പന്തലില്‍ സത്യഗ്രഹികള്‍ക്ക് സി.പി.എം ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയി കുര്യന്‍ നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. എന്‍.ഐ. സുകുമാരന്‍, പി.ഡി. ജോസ്, പി.കെ. രാമചന്ദ്രന്‍, കെ.കെ. ജനാര്‍ദനന്‍, കെ.ബി. ഉത്തമന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.