സാങ്കേതിക വിദ്യാഭ്യാസത്തിന് പ്രസക്തി വര്‍ധിക്കുന്നു –മന്ത്രി മേഴ്സിക്കുട്ടിയമ്മ

അഴീക്കോട്: സാധാരണ വിദ്യാഭ്യാസത്തിന്‍െറ പ്രസക്തി നഷ്ടപ്പെട്ടുവെന്നും സാങ്കേതിക വിദ്യാഭ്യാസത്തിന്‍െറ കാലഘട്ടമാണ് വരാന്‍ പോകുന്നതെന്നും ഫിഷറീസ്-ഹാര്‍ബര്‍ എന്‍ജിനീയറിങ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. അഴീക്കല്‍ ഗവ. റീജനല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്കൂളുകളില്‍ കാലപ്പഴക്കത്താല്‍ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ദീര്‍ഘകാലം നിലനില്‍ക്കുന്ന കെട്ടിടങ്ങള്‍ നിര്‍മിക്കും. കഴിഞ്ഞ സര്‍ക്കാര്‍ വ്യാപക അഴിമതിയാണ് നടത്തിയത്. നിലവിലുള്ള സര്‍ക്കാര്‍ അഴിമതിരഹിതമാണ്. അഴിമതിമുക്ത ഭരണമാണ് നാടിനാവശ്യം. ഈ സര്‍ക്കാര്‍ അത് നടപ്പാക്കും. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഫിഷറീസ് സ്കൂളില്‍ താമസിച്ചുപഠിക്കുന്നവര്‍ക്കു പുറമെ ഒഴിവുവരുന്ന സീറ്റുകളില്‍ ദിവസവും പോയിവരാന്‍ പറ്റുന്ന വിദ്യാര്‍ഥികള്‍ക്കുകൂടി പ്രവേശം നല്‍കും. അഴീക്കല്‍ ഹാര്‍ബറില്‍ 70 ബോട്ടുകള്‍ക്ക് മാത്രമാണ് സൗകര്യമുള്ളത്. എന്നാല്‍, 200ലധികം ബോട്ടുകളാണ് ഹാര്‍ബറില്‍ പ്രയാസപ്പെട്ട് പ്രവേശിക്കുന്നത്. ഹാര്‍ബര്‍ വികസനത്തിന്‍െറ ആദ്യഘട്ട പ്രവൃത്തി ഉടന്‍ ആരംഭിക്കും. ഇതിനാവശ്യമായ സ്ഥലം കണ്ടത്തെിയിട്ടുണ്ട്. ഓലാടത്താഴയില്‍ ഫിഷറീസ് വകുപ്പിന് കീഴിലുള്ള സ്ഥലത്ത് നിര്‍മിച്ച കിണറില്‍നിന്ന് പൈപ്പ്ലൈന്‍ വഴിയാണ് കുടിവെള്ളം സ്കൂളിലത്തെിക്കുന്നത്. 22.5 ലക്ഷത്തിന്‍േറതാണ് പദ്ധതി. ശുദ്ധജലം ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വിട്ടുപോകുന്ന സാഹചര്യത്തിനാണ് പരിഹാരമാകുന്നത്. ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് ബാലാവകാശ കമീഷന്‍ വിളിച്ച യോഗത്തില്‍ സ്കൂള്‍ പി.ടി.എയും ജനപ്രതിനിധികളും നടത്തിയ ഇടപെടല്‍ പദ്ധതിക്ക് വേഗംകൂട്ടി. പി.കെ. ശ്രീമതി എം.പി അധ്യക്ഷത വഹിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം എക്സ്ക്യൂട്ടിവ് എന്‍ജിനീയര്‍ എസ്. ശൈലജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കുടുവന്‍ പത്മനാഭന്‍, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. പ്രസന്ന, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജയബാലന്‍, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എം.സ്വപ്ന, അഴീക്കോട് പഞ്ചായത്ത് മെംബര്‍ പി.പി. ഫസല്‍, എ. സുരേന്ദ്രന്‍, അബ്ദുല്‍ നിസാര്‍ വായ്പറമ്പ്, എം.എന്‍. രവീന്ദ്രന്‍, സി.വി. സുധീര്‍ബാബു, എന്‍. പ്രഭാകരന്‍, സിപി. ദിനേശന്‍, മത്സ്യഫെഡ് നെറ്റ് ഫാക്ടറി മാനേജര്‍ ടി.ജെ. ജോണ്‍സണ്‍, പി.ടി.എ പ്രസിഡന്‍റ് സുനില്‍ദത്ത്, ഹെഡ്മാസ്റ്റര്‍ പി.എം. ഉല്ലാസ് കുമാര്‍, പ്രിന്‍സിപ്പല്‍ കെ. ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. ഉത്തരമേഖലാ ഫിഷറീസ് ജോയന്‍റ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് സ്വാഗതവും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ചാര്‍ജ് എ.പി. സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.