ചേരന്‍കുന്നില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്

ശ്രീകണ്ഠപുരം: സംസ്ഥാനപാതയില്‍ ചെങ്ങളായി ചേരന്‍കുന്നില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്കേറ്റു. പയ്യാവൂരിലെ കൊളങ്ങായില്‍ സ്റ്റീഫന്‍ (40), മടമ്പം അലക്സ് നഗറിലെ പണ്ടാരശ്ശേരില്‍ ബിജു (44) എന്നിവരെ സാരമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പി ച്ചു. കൊളങ്ങായില്‍ എയ്ഞ്ചലിനെ (35) കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ എതിരെവന്ന വാഗണ്‍ ആര്‍ കാര്‍ ഇടിക്കുകയായി രുന്നു. വാഗണ്‍ ആര്‍ കാറിലുണ്ടായിരുന്ന പരിയാരം മെഡിക്കല്‍ കോളജ് സ്റ്റാഫ് നഴ്സ് മണ്ണാകുളത്തില്‍ ജോസഫ് (40), ഭാര്യ ജൂബി (38), മക്കളായ ആരോണ്‍ (നാല്), അന്ന ലിസ (മൂന്ന്) എന്നിവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.