പാനൂര്‍: അധ്യാപകനാകാന്‍ മോഹിച്ച ജില്ലാ കലക്ടര്‍ അധ്യാപകദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ളാസടുത്ത് ആഗ്രഹം സഫലമാക്കി. കല്ലിക്കണ്ടി എന്‍.എ.എം കോളജ് കോമേഴ്സ് വകുപ്പ് സംഘടിപ്പിച്ച ആദരായന്‍ പരിപാടി ഉദ്ഘാടനം ചെയ്യാനത്തെിയതായിരുന്നു ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി. അധ്യാപകകുടുംബത്തില്‍ ജനിച്ച കലക്ടര്‍ കോളജ് അധ്യാപകനാകാന്‍ വേണ്ടി നെറ്റ് പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നല്ല അധ്യാപകരാണ് വിദ്യാര്‍ഥികളില്‍ മൂല്യബോധം വളര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുമായി ഒന്നരമണിക്കൂര്‍ ആശയങ്ങള്‍ പങ്കുവെച്ചാണ് അദ്ദേഹം മടങ്ങിയത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. മുസ്തഫ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ.കെ. മുഹമ്മദ്, പി.പി.എ. ഹമീദ്, അടിയോട്ടില്‍ അമ്മത്, ഡോ. ടി. മജീഷ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. മുഹമ്മദ് കുട്ടി, ഇസ്മായില്‍ പട്ടാട്ടം, പ്രഫ. എം.പി. യൂസഫ്, പ്രഫ. എം.കെ. സാഹിര്‍, സമീര്‍ പറമ്പത്ത്, എം.കെ. ആരിഫ്, കെ.കെ. സകരിയ്യ, ഇ. അഷ്റഫ്, ഫാത്തിമ ഷജ, സെജ അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.