കൂത്തുപറമ്പ്: നഗരത്തിലെ ട്രാഫിക് സംവിധാനം നവീകരിക്കാന്‍ തീരുമാനമായി. ബുധനാഴ്ച മുതല്‍ പരിഷ്കരണ നടപടികള്‍ നിലവില്‍ വരും. ടൗണ്‍ നവീകരണം സംബന്ധിച്ച സര്‍വകക്ഷി യോഗത്തിന്‍േറതാണ് തീരുമാനം. ഇനി മുതല്‍ തലശ്ശേരി, പാനൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ക്ക് ജുമാ മസ്ജിദിന് സമീപവും കണ്ണൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ക്ക് സ്റ്റേഡിയം റോഡ് ജങ്ഷനിലും മട്ടന്നൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ക്ക് മക്കാവിന് സമീപവുമാണ് നാളെ മുതല്‍ സ്റ്റോപ് അനുവദിക്കുക. അതോടൊപ്പം കോടതി പരിസരം, താലൂക്ക് ആശുപത്രി പരിസരം, എസ്.എസ്.എ പരിസരം എന്നിവിടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് കൂടുതല്‍ പാര്‍ക്കിങ്ങിന് സൗകര്യവും ഒരുക്കും. ബ്ളോക് ഓഫിസ് മുതല്‍ പാലത്തുംകര വരെയുള്ള ഭാഗങ്ങളില്‍ മെയിന്‍ റോഡിലെ പാര്‍ക്കിങ് പൂര്‍ണമായി ഒഴിവാക്കാനും തീരുമാനിച്ചു. ഗോകുല്‍ തെരുറോഡില്‍ വണ്‍വെ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായി. അതോടൊപ്പം പഴയ നിരത്ത് റോഡ്, കുട്ടിക്കുന്ന് റോഡ് എന്നിവ വഴി ചെറുകിട വാഹനങ്ങളെ വഴി തിരിച്ച് വിടാനുള്ള നടപടികളും സ്വീകരിക്കും. ഓണക്കാലത്ത് ടൗണിലത്തെുന്ന പൂക്കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ള വ്യാപാരികര്‍ക്ക് പ്രത്യേക സ്ഥലം കണ്ടത്തെി നല്‍കും. ബുധനാഴ്ച രാവിലെ മുതല്‍ പരിഷ്കരണ നടപടികള്‍ക്ക് തുടക്കമാകും. ആദ്യ ഘട്ടത്തില്‍ ബസ് ജീവനക്കാര്‍ക്കും സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ക്കും ബോധവത്കരണത്തിന്‍െറ ഭാഗമായി നോട്ടീസ് നല്‍കാനും തീരുമാനിച്ചു. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ചെയര്‍മാന്‍ എം. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വികസന സമിതി കണ്‍വീനര്‍ കെ. ധനഞ്ജയന്‍, വൈസ് ചെയര്‍പേഴ്സന്‍ എം.പി. മറിയം ബീവി, കൂത്തുപറമ്പ് എസ്.ഐ കെ.ജെ. ബിനോയി, നഗരസഭാ, റവന്യൂ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.