‘ഓണത്തിനൊരു കൈത്താങ്ങു’മായി എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍

കണ്ണൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് മാതൃകയായി പെണ്‍കുട്ടികള്‍ മാത്രം അംഗങ്ങളായ നാഷനല്‍ സര്‍വിസ് സ്കീം (എന്‍.എസ്.എസ്) യൂനിറ്റുകള്‍. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഇതിനകം സംസ്ഥാനതലത്തില്‍ ശ്രദ്ധാകേന്ദ്രമായ യൂനിറ്റുകള്‍ 2015-16 വര്‍ഷത്തെ സാമൂഹികസേവനത്തിനുള്ള പരമോന്നത ബഹുമതിയായ ഇന്ദിര ഗാന്ധി എന്‍.എസ്.എസ് സ്റ്റേറ്റ് അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളജ് എന്‍.എസ്.എസ് യൂനിറ്റുകളാണ് ‘ഓണത്തിനൊരു കൈത്താങ്ങ്’ എന്ന പേരില്‍ 10,000 വീടുകളില്‍ ജനകീയ സര്‍വേ നടത്തി സഹായമാവശ്യമുള്ളവരെ കണ്ടത്തെി വിഭവസമാഹരണം നടത്തിയത്. ഒക്ടോബര്‍ എട്ടുവരെ സമാഹരിക്കുന്ന തുകയാണ് വിവിധ വിഭാഗങ്ങള്‍ക്കായി വിതരണംചെയ്യുക. നിലവില്‍ 25 ലക്ഷം രൂപയുടെ പദ്ധതികളില്‍ തീരുമാനമായി. വിഭവശേഖരണം 50 ലക്ഷത്തിലത്തെിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകര്‍ പറഞ്ഞു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 10,000 വീടുകളില്‍ ജനകീയ ആരോഗ്യസര്‍വേ ആയിരുന്നു ആദ്യം നടത്തിയത്. പിന്നീട് ആന്‍റി പ്ളാസ്റ്റിക് കാമ്പയിനുമായി വിദ്യാര്‍ഥിനികള്‍ അതേ വീടുകളിലത്തെി. അയല്‍വാസിയെ അറിയുക എന്നതായിരുന്നു മൂന്നാമത്തെ കാമ്പയിന്‍. തുടര്‍ന്ന് ഉരുത്തിരിഞ്ഞുവന്ന നിര്‍ദേശങ്ങളാണ് ‘ഓണത്തിനൊരു കൈത്താങ്ങ്’ പദ്ധതിയിലേക്കത്തെിയത്. 10,000 വീടുകളിലെ വിഭവങ്ങള്‍ 300 നിര്‍ധന കുടുംബങ്ങള്‍ക്ക് വീതിച്ചുനല്‍കുകയാണ് പദ്ധതിവഴി നടപ്പാക്കുന്നത്. സ്നേഹവീടും ഓണക്കോടിയും ചികിത്സാസഹായവും കോളജ് ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച നടന്ന ചടങ്ങില്‍ വിതരണംചെയ്തു. ജോസ് ചിറമുഖത്തിന് 7.50 ലക്ഷം രൂപക്ക് നിര്‍മിച്ച സ്നേഹവീടിന്‍െറ താക്കോല്‍ കൈമാറി. 40 പേര്‍ക്കാണ് 1000 രൂപ വീതമുള്ള ഓണക്കോടികള്‍ വിതരണംചെയ്തത്. 40 അന്ധര്‍ക്ക് നടക്കാന്‍ സഹായിക്കുന്ന മൊബിലിറ്റി സ്റ്റിക്കും സമ്മാനിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് ഉദ്ഘാടനവും വിവിധ പദ്ധതികളുടെ വിതരണവും നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. ഓമന അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സ്പെഷല്‍ ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവ് അജ്മലിനെ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് ആദരിച്ചു. വേങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അജ്മലിന് നിര്‍മിച്ചുനല്‍കുന്ന വീടിന് എന്‍.എസ്.എസ് യൂനിറ്റുകളുടെ വക 10,000 രൂപയും സമ്മാനിച്ചു. അജ്മലിന്‍െറ വീടുനിര്‍മാണത്തില്‍ എന്‍.എസ്.എസ് വീണ്ടും സഹായം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. പ്രോഗ്രാം ഓഫിസര്‍മാരായ ഡോ. ജോബി വര്‍ഗീസ്, പ്രഫ. വിനീത പി. നായര്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. കണ്ണൂര്‍ സര്‍വകലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റര്‍ കെ.പി. മുഹമ്മദ്, കണ്ണൂര്‍ ആകാശവാണി പ്രോഗ്രാം ഹെഡ് കെ. ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കോളജ് യൂനിയന്‍ ചെയര്‍പേഴ്സന്‍ ശില്‍പ ജോണ്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.