കാന്‍സര്‍മുക്ത കൂത്തുപറമ്പ്: പദ്ധതികള്‍ക്ക് രൂപരേഖയായി

കൂത്തുപറമ്പ്: കൂത്തുപറമ്പിനെ കാന്‍സര്‍മുക്ത നഗരസഭ ആക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപരേഖയായി. ലയണ്‍സ് ക്ളബ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. സമീപകാലത്തായി രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പദ്ധതിക്ക് നഗരസഭയും ലയണ്‍സ് ക്ളബും ചേര്‍ന്ന് മുന്‍കൈ എടുത്തത്. ആദ്യഘട്ടമായി നഗരസഭയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള ബോധവത്കരണ ക്ളാസ് ചൊവ്വാഴ്ച നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തുടര്‍ന്ന് നഗരസഭ അതിര്‍ത്തിക്കുള്ളിലെ മുഴുവന്‍ വീടുകളിലും സര്‍വേ നടത്തി വിവരം ശേഖരിക്കും. സര്‍വേയില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്തെുന്നവരെയാണ് പരിശോധനാ ക്യാമ്പില്‍ പങ്കെടുപ്പിക്കുക. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയിലെ വിദഗ്ധരാണ് രോഗികളെ പരിശോധിക്കുക. പാവപ്പെട്ട രോഗികള്‍ക്കായി ചികിത്സാസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടത്തും. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍, ലയണ്‍സ് ക്ളബ് പ്രസിഡന്‍റ് വി.കെ. മനോജ്കുമാര്‍, സെക്രട്ടറി സി. പത്മന്‍, ഡോ. എ. ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.