കാഞ്ഞങ്ങാട്: അറിവിന്‍െറ നിറവെളിച്ചം പകര്‍ന്ന് തലമുറകളെ കൈപിടിച്ചുയര്‍ത്തിയ അധ്യാപകരെ ആദരിക്കാന്‍ അരയി ഗവ. യു.പി സ്കൂളില്‍ ‘കളര്‍ ചോക്ക്’ പരിപാടി. സെപ്റ്റംബര്‍ അഞ്ച് അധ്യാപകദിനത്തില്‍ നിരൂപകനും കക്കാട്ട് ഗവ. ഹൈസ്കൂള്‍ പ്രധാനാധ്യാപകനുമായ ഇ.പി. രാജഗോപാലന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. വെള്ളത്തില്‍വീണ കുട്ടിയെ രക്ഷിച്ച അച്ചാംതുരുത്തി രാജാസ് എ.യു.പി സ്കൂള്‍ വിദ്യാര്‍ഥികളായ ജിതിന്‍ ബാബു, അക്ഷയ്, ആകാശ്, തൈക്വാന്‍ഡോ ജില്ലാതലത്തില്‍ ഒന്നാം സമ്മാനം നേടിയ അഭിരാം, ചിത്രരചനയില്‍ ഒന്നാമതത്തെിയ നീലിമ എന്നിവരെ അനുമോദിക്കും. ഗുരുസ്മൃതി, ഗുരുവന്ദനം എന്നിവയു മുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.