ബോംബ് സ്ഫോടനങ്ങള്‍; ജനം ഭീതിയില്‍

പാനൂര്‍: ജില്ലയില്‍ വിവിധയിടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റത് ജില്ലയെ ആശങ്കയിലാഴ്ത്തുന്നു. പാനൂര്‍ ചെണ്ടയാട് കിഴക്കുവയലില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കളിക്കാനത്തെിയ വിദ്യാര്‍ഥിക്കും പേരാവൂരില്‍ കാട് വെട്ടിത്തെളിക്കവെ ബോംബ് പൊട്ടി യുവാവിനും പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ചക്കരക്കല്ലിലും സ്ഫോടനം നടന്നിരുന്നു. ചെണ്ടയാട്ട് സ്ഫോടനത്തില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. ചെണ്ടയാട്, വരപ്ര, കുനുമ്മല്‍ മേഖലകളില്‍ രാത്രി സ്ഥിരമായി സ്ഫോടനങ്ങള്‍ നടക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതിനിടെയാണ് കിഴക്കുവയലില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കളിക്കാനത്തെിയ 11 വയസ്സുകാരന് ബോംബ് പൊട്ടി പരിക്കേറ്റത്. ചെണ്ടയാട് ഗുരുദേവ സ്മാരക സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥി ദേവനന്ദുവിനാണ് പരിക്കേറ്റത്. ജനവാസമുള്ള പ്രദേശത്ത് വീടിന്‍െറ പുകക്കുഴലിന്‍െറ അറയില്‍പോലും ബോംബ് സൂക്ഷിക്കുന്നത് ആശങ്കക്ക് മൂര്‍ച്ചകൂട്ടുകയാണ്. മാസങ്ങള്‍ക്കുമുമ്പേ ചെണ്ടയാട് സൂപ്പിക്കുന്നില്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. മേഖലയില്‍ പരക്കെ റെയ്ഡ് നടത്തി ആയുധശേഖരം കണ്ടത്തൊന്‍ പൊലീസ് ശ്രമിക്കുന്നില്ളെന്നും ആക്ഷേപമുണ്ട്. രാത്രികാലങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ കാണാതാകുന്നതും പതിവാണ്. പേരാവൂരില്‍ കാട് വെട്ടിത്തെളിക്കവെ ബോംബ് പൊട്ടിയാണ് യുവാവിന് ഗുരുതര പരിക്കേറ്റത്. പാലപ്പുഴയിലെ എം.പി ഹൗസില്‍ അബ്ദുറസാഖിനാണ് (35) പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ച 12.30ഓടെയാണ് സംഭവം. തലക്കും മുഖത്തും കാലുകള്‍ക്കും പരിക്കേറ്റ അബ്ദുറസാഖിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വലതുകണ്ണിന്‍െറ കാഴ്ചക്കും കേള്‍വിക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ പൊലീസ് പരിശോധന നടത്തി. ചക്കരക്കല്ലിന് സമീപം ചോരക്കുളം എസ്റ്റേറ്റ് റോഡില്‍ വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സ്ഫോടനമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ശബ്ദംകേട്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. നേരത്തേ ഇവിടെ സി.പി.എം, ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. ചക്കരക്കല്ല് എസ്.ഐ പി. ബിജുവിന്‍െറ നേതൃത്വത്തില്‍ പൊലീസും കണ്ണൂരില്‍നിന്ന് ബോംബ്-ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.