ഓണത്തിന് നഗരത്തില്‍ പുലിയിറങ്ങും

കണ്ണൂര്‍: ഓണാഘോഷത്തിന്‍െറ ഭാഗമായി ഇക്കുറിയും കണ്ണൂര്‍ നഗരത്തില്‍ പുലിയിറങ്ങും. ഡി.ടി.പി.സിയും ജില്ലാ ലൈബ്രറി കൗണ്‍സിലുമാണ് പുലിക്കളി സംഘടിപ്പിക്കുന്നത്. തൃശൂരില്‍നിന്നുള്ള പുലിസംഘത്തിന് അകമ്പടിയായി നാസിക് ബാന്‍ഡ്സെറ്റും സ്ത്രീകളുടെ ശിങ്കാരിമേളവും ചേര്‍ന്നുള്ള ഘോഷയാത്രയുമുണ്ടാകും. സെപ്റ്റംബര്‍ 10ന് വൈകീട്ട് നാലിന് വിളക്കുംതറ മൈതാനിയില്‍നിന്ന് പുലിക്കളി ആരംഭിക്കും. സ്ത്രീകളുടെ ശിങ്കാരിമേളത്തിന് 15,000, 10,000, 7500 രൂപ സമ്മാനം നല്‍കും. നാസിക് ബാന്‍ഡ് മത്സരത്തിന് 10,000, 7500, 6000 രൂപയും സമ്മാനമായി നല്‍കും. പങ്കെടുക്കുന്ന ടീമുകള്‍ക്ക് പ്രശസ്തിപത്രവും യാത്രച്ചെലവും നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10വീതം ടീമുകളെയാണ് മത്സരത്തില്‍ പങ്കെടുപ്പിക്കുക. പങ്കെടുക്കുന്നവര്‍ സെപ്റ്റംബര്‍ അഞ്ചിനകം ഡി.ടി.പി.സി ഓഫിസിലോ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫിസിലോ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497-2706336, 9495159595.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.