കുട്ടി ഡ്രൈവര്‍മാര്‍ ചീറിപ്പായുന്നു

ഉരുവച്ചാല്‍: ഇരുചക്രവാഹനങ്ങളില്‍ കുട്ടിഡ്രൈവര്‍മാര്‍ ചീറിപ്പായുന്നു. ബൈക്കുകളെക്കാള്‍ സ്കൂട്ടറുകളോടാണ് പ്രിയം. ഉരുവച്ചാല്‍ ശിവപുരം റോഡിലൂടെ രാവിലെയും വൈകുന്നേരങ്ങളിലുമാണ് കുട്ടിഡ്രൈവര്‍മാര്‍ വിലസുന്നത്. വിദ്യാലയങ്ങളുടെ പരിസരങ്ങളിലാണ് കുട്ടിഡ്രൈവര്‍മാരെ കൂടുതലായും കാണുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം, ലൈസന്‍സുള്ള മുതിര്‍ന്ന കോളജ് വിദ്യാര്‍ഥികള്‍ ഹെല്‍മറ്റ് ധരിക്കാതെ ഒന്നിലധികം പേരെ വഹിച്ച് ഉരുവച്ചാല്‍-ശിവപുരം റോഡിലൂടെ പായുന്നതായി നാട്ടുകാര്‍ മാലൂര്‍ പൊലീസില്‍ പരാതി അറിയിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് രാവിലെയും വൈകുന്നേരവും ഉരുവച്ചാല്‍-ശിവപുരം-മാലൂര്‍ റോഡില്‍ വാഹനപരിശോധന ആരംഭിച്ചു. നാട്ടുകാരുടെ പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് മാലൂര്‍ എസ്.ഐ സതീശന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുട്ടിഡ്രൈവര്‍മാരെ പിടികൂടാനും പൂവാലശല്യക്കാരെ കണ്ടത്തൊനും രംഗത്തുവന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.