തെക്കീബസാര്‍–കാള്‍ടെക്സ് ഫൈ്ള ഓവര്‍ ബ്രിഡ്ജ്: സാധ്യതാപഠനം തുടങ്ങി

കണ്ണൂര്‍: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കണ്ണൂര്‍ നഗരത്തില്‍ തെക്കീബസാര്‍, കാള്‍ടെക്സ് ജങ്ഷനുകള്‍ കേന്ദ്രീകരിച്ചുള്ള ഫൈ്ള ഓവര്‍ ബ്രിഡ്ജിന്‍െറ പ്രാഥമിക സാധ്യതാപഠനം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാറിന്‍െറ ആവശ്യം അംഗീകരിച്ച ദേശീയപാത വികസന അതോറിറ്റി ഫൈ്ള ഓവറിന്‍െറ സാധ്യതകള്‍ പഠിക്കുന്നതിന് പി.ഡബ്ള്യൂ.ഡി ദേശീയപാത വിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തുതന്നെ ഫൈ്ള ഓവര്‍ ബ്രിഡ്ജ് വരുന്നത് സംബന്ധിച്ച് നീക്കമുണ്ടായിരുന്നു. കണ്ണൂര്‍ കോര്‍പറേഷന്‍, എം.പി, എം.എല്‍.എ എന്നിവരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഫൈ്ള ഓവര്‍ പദ്ധതി മുന്നോട്ടുനീങ്ങിയത്. ഫൈ്ള ഓവര്‍ നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന് പഠനം നടത്തുന്ന സംഘം റിപ്പോര്‍ട്ട് ഒരുക്കിയിട്ടുണ്ട്. നിരവധി കടകളും കെട്ടിടങ്ങളുടെ ഭാഗങ്ങളും പൊളിക്കേണ്ടിവരും. ദേശീയപാതയില്‍ പുതിയതെരു മുതല്‍ താഴേ ചൊവ്വവരെയുള്ള പ്രദേശങ്ങളില്‍ റോഡ് വികസിപ്പിച്ചിട്ടുണ്ടെങ്കിലും കാള്‍ടെക്സ് പ്രദേശത്തെ ഗതാഗതക്കുരുക്ക് കാരണം റോഡ് വികസനത്തിന്‍െറ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാകുന്നില്ല. ദേശീയപാത വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ കാള്‍ടെക്സ് സര്‍ക്ള്‍ വികസിപ്പിച്ചുവെങ്കിലും ഗതാഗതക്കുരുക്ക് ഗണ്യമായി കുറക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഫൈ്ള ഓവര്‍ നിര്‍മിക്കുന്നതിനുള്ള നീക്കംനടക്കുന്നത്. തെക്കീബസാറില്‍നിന്ന് ആരംഭിച്ച്, കോഴിക്കോട് റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് മുന്‍വശത്തും പഴയ ബസ്സ്റ്റാന്‍ഡ് ഭാഗത്തേക്കുള്ള രീതിയില്‍ വൈ ആകൃതിയിലായിരിക്കും നിര്‍മാണം നടക്കുക. അധികം വൈകാതെ പഠനറിപ്പോര്‍ട്ട് ദേശീയപാത വികസന അതോറിറ്റിക്ക് സമര്‍പ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.