ശ്രീകണ്ഠപുരം: മലയോര ഹൈവേ പ്രവൃത്തി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍നിന്നുള്ള സര്‍വകക്ഷിസംഘത്തിന് ഉറപ്പുനല്‍കി. ഇതോടെ മലയോര ഹൈവേയുമായി ബന്ധപ്പെട്ട് നടത്താനിരുന്ന തുടര്‍ സമരപരിപാടികള്‍ നിര്‍ത്തിവെച്ചതായി കെ.സി. ജോസഫ് എം.എല്‍.എ അറിയിച്ചു. മലയോര ഹൈവേ പ്രവൃത്തി തടസ്സമില്ലാതെ പൂര്‍ത്തീകരിക്കുമെന്നും ധനവകുപ്പുമായി ചര്‍ച്ച ചെയത് ഫണ്ടിന്‍െറ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ.സി. ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, തലശ്ശേരി അതിരൂപത വികാരി ഫാ. മാത്യു എം. ചാലില്‍, വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ദേവസ്യ മേച്ചേരി, യു.ഡി.എഫ് നേതാക്കളായ സി.കെ. മുഹമ്മദ്, തോമസ് വക്കത്താനം എന്നിവരടങ്ങുന്ന സംഘമാണ് ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയെ കണ്ടത്. മലയോര ഹൈവേ പ്രവൃത്തി നിര്‍ത്തിവെക്കാന്‍ കഴിഞ്ഞമാസം മൂന്നിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പ്രതിഷേധത്തിന്‍െറ ഭാഗമായി മലയോര ഹര്‍ത്താലടക്കമുള്ള നിരവധി സമരങ്ങളും നടന്നു. രാഷ്ട്രീയത്തിനതീതമായി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ പ്രശ്നം ഏറെ വിവാദമായിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുമായി സര്‍വകക്ഷി സംഘം ചര്‍ച്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.