എയ്റോ ബ്രിഡ്ജ് മൂര്‍ഖന്‍പറമ്പിലത്തെി

മട്ടന്നൂര്‍: നാലു രാത്രിയും ഒരുപകലും നീണ്ട യാത്രക്കൊടുവില്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള കൂറ്റന്‍ എയ്റോ ബ്രിഡ്ജുകള്‍ പദ്ധതി പ്രദേശമായ മൂര്‍ഖന്‍പറമ്പിലത്തെി. ഇവ ബുധനാഴ്ച പുലര്‍ച്ചെ 3.35ന് കാരയിലെ പ്രഥമ കവാടത്തിലത്തെിയിരുന്നു. രാവിലെ 11 മണിയോടെ കവാടത്തില്‍നിന്നു പുറപ്പെട്ട ട്രെയിലറുകള്‍ വൈകീട്ട് പദ്ധതി പ്രദേശത്തത്തെി. കനത്ത മഴക്കിടെ വൈകീട്ട് നാലുമണിയോടെ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിനുസമീപം എയ്റോ ബ്രിഡ്ജുകള്‍ ഇറക്കിവെച്ചു. ചൊവ്വാഴ്ച രാത്രി ചാലോടുനിന്ന് പുറപ്പെട്ട ട്രെയിലറുകള്‍ രാത്രി 12.50ന് എളമ്പാറയിലെ നാഗവളവ് പിന്നിട്ടു. 1.55ന് വായാന്തോടത്തെി 2.20ഓടെയാണ് വിമാനത്താവള റോഡിലേക്ക് പ്രവേശിച്ചത്. വായാന്തോട് പിന്നിട്ടപ്പോള്‍ തന്നെ സ്ത്രീകളും കുട്ടികളുമായി നിരവധി പേര്‍ യാത്ര കാണാന്‍ റോഡരികിലുണ്ടായിരുന്നു. ചൈനയിലെ ഷെണ്‍സണ്‍ തുറമുഖത്തുനിന്ന് ജൂലൈ 15ന് കപ്പലിലാണ് എയ്റോ ബ്രിഡ്ജുകള്‍ കൊണ്ടുവന്നത്. ആഗസ്റ്റ് നാലിന് കൊച്ചിയിലും 10ന് അഴീക്കല്‍ തുറമുഖത്തും എത്തിച്ചു. ശനിയാഴ്ച രാത്രിയാണ് അഴീക്കലില്‍നിന്ന് റോഡുമാര്‍ഗം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. 36 ടണ്‍ ഭാരമുള്ള മൂന്ന് ബ്രിഡ്ജുകളാണ് മൂന്ന് ട്രെയിലറുകളിലായി ഉണ്ടായിരുന്നത്. 19.8 മീറ്റര്‍ നീളമുള്ള ആദ്യ ബ്രിഡ്ജ് വഹിച്ചത് 106 ടയറുകളുള്ള പുള്ളര്‍ ഒന്നിലായിരുന്നു. 60 ടയറുകളുള്ള പുള്ളര്‍ രണ്ട്, 26 ടയറുകളുള്ള ലോബെഡ് ട്രെയിലറായ പുള്ളര്‍ മൂന്ന് എന്നിവയായിരുന്നു മറ്റുള്ളവ. 5.1 മീറ്റര്‍ ഉയരവും 3.3 മീറ്റര്‍ വീതിയുമാണ് ബ്രിഡ്ജിനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.