ചാലാട് സംഘര്‍ഷം: പൊലീസിനുനേരെയുള്ള ആക്രമണത്തില്‍ രണ്ട് കേസെടുത്തു

കണ്ണൂര്‍: ചാലാട് ധര്‍മശാസ്താക്ഷേത്രത്തില്‍ കഴിഞ്ഞദിവസം നടന്ന ഗാനമേളക്കിടെ പൊലീസിനെ ആക്രമിച്ച സാമൂഹികവിരുദ്ധ സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അനുമതിയില്ലാതെ ഗാനമേള സംഘടിപ്പിച്ചതിന് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസര്‍ മുരളിയെയും ക്ഷേത്രം ഭാരവാഹികളെയും ഉള്‍പ്പെടുത്തി ഒരു കേസും ടൗണ്‍ എ.എസ്.ഐ ജയപ്രകാശ്, ടൗണ്‍ അഡീഷനല്‍ എസ്.ഐ രാഘവന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എന്‍. പ്രകാശ്, ലക്ഷ്മണന്‍ എന്നിവരെ മാരകമായി ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യപ്രതികള്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുമെന്ന് വിവരമുണ്ട്. ദീപാവലിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ നടന്ന ഗാനമേളക്കിടെയുണ്ടായ സംഘര്‍ഷം തടയാനത്തെിയ പൊലീസിനുനേരെ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നുവെന്ന് ജില്ലാ പൊലീസ് ചീഫ് സഞ്ജയകുമാര്‍ ഗുരുദിന്‍ പറഞ്ഞു. തലക്കും കൈക്കും കാലിനും സാരമായി പരിക്കേറ്റ എസ്.ഐ ജയപ്രകാശ് ഉള്‍പ്പെടെയുള്ള നാല് പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുളിന്‍െറ മറവില്‍ അക്രമികള്‍ പൊലീസ് ജീപ് തകര്‍ക്കുകയും പൊലീസിനുനേരെ കല്ളേറ് നടത്തുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ചെറു പൊലീസ് സംഘത്തിന് നേരെ നടന്ന ആക്രമണ വിവരമറിഞ്ഞ് സി.ഐ കെ.വി. വേണുഗോപാലിന്‍െറ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം സ്ഥലത്തത്തെിയെങ്കിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വന്‍ജനക്കൂട്ടത്തിന് നേരെ അതിക്രമം നടത്താതെ അക്രമികളെന്ന് സംശയിക്കുന്ന 25 ഓളം പേരെ കസ്റ്റഡിയിലെടുക്കുകയും സ്ഥലത്ത് പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തുകയും ചെയ്തു. കസ്റ്റഡിയിലെടുത്തവരില്‍നിന്ന് യഥാര്‍ഥ പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞ പൊലീസ് ഇവരെ പിന്നീട് വിട്ടയച്ചു. വാട്സ്ആപ്, ഫേസ്ബുക് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പൊലീസിനു നേരെ നടന്ന ആക്രമണം പ്രചരിച്ചത് യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ സഹായകമാവുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളില്‍ ചിലര്‍ ഒളിവില്‍ പോയതായും പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് ചീഫ് സഞ്ജയകുമാര്‍ ഗുരുദിന്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.