കെ.സി. ജോസഫിനെതിരായ വിധി സ്വാഗതാര്‍ഹം –പി. ജയരാജന്‍

കണ്ണൂര്‍: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി. ജോസഫ് എം.എല്‍.എക്കെതിരായി വരവില്‍ കവിഞ്ഞ സ്വത്ത് സംമ്പാദിച്ച കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന വിജിലന്‍സ് വിധി സ്വാഗതാര്‍ഹമാണെന്ന് പി. ജയരാജന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെയുള്ള ബംഗളൂരു കോടതി വിധിയുടെ തുടര്‍ച്ചയാണിത്. യു.ഡി.എഫ് ഭരണകാലത്ത് നടത്തിയ ഭീമമായ അഴിമതിയുടെ ഒരു ഭാഗം മാത്രമാണ് ഇതിനകം പുറത്ത് വന്നിട്ടുള്ളത്. ബാക്കിയുള്ളവ കൂടി പുറത്തുവരണമെങ്കില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. അതിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് തലശ്ശേരി വിജിലന്‍സ് കോടതി വിധി. നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞ വരുമാനം ശരിയല്ളെന്നാണ് പ്രഥമദൃഷ്ട്യാ കണ്ടത്തെിയിട്ടുള്ളത്. സത്യവാങ്മൂലം വിജിലന്‍സ് കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇത് ഗൗരവമുള്ള കാര്യമാണ്. മന്ത്രിയായ കാലത്തെ അദ്ദേഹത്തിന്‍െറ വരുമാനം സംബന്ധിച്ച് ഗൗരവമായ വിധിയാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.