മുഖ്യമന്ത്രിക്ക് സിവില്‍ സര്‍വിസിലും പൊലീസിലും നിയന്ത്രണം നഷ്ടപ്പെട്ടു –വി.എം. സുധീരന്‍

പാപ്പിനിശ്ശേരി: മുഖ്യമന്ത്രിക്ക് സിവില്‍ സര്‍വിസിലും പൊലീസിലും ഉള്ള നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. കല്യാശ്ശേരിയില്‍ ഡോ. നീത പി. നമ്പ്യാരുടെ വസതിയോട് ചേര്‍ന്ന് പുതുതായി ആരംഭിച്ച ആയുര്‍വേദ ക്ളിനിക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഐ.എ.എസ് ഉദ്യോഗസ്ഥരെയും വിശ്വാസത്തിലെടുക്കാത്തതിനാല്‍ അവരുടെ ചേരിപ്പോര് ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. ജയിലില്‍പോലും പ്രതികള്‍ക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്നതാണ് നാം കാണുന്നത്. ഇത് അംഗീകരിക്കാനാവില്ല. കേരളം നാളിതുവരെ നേരിടാത്ത ഭരണപ്രതിസന്ധി നേരിടുകയാണ്. മൂന്നാംമുറ നടത്തുന്ന പൊലീസുകാരെ ക്രിമിനലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം. കേരളം അതിക്രമങ്ങളുടെ നാടായി മാറി. രാഷ്ട്രീയ കൊലപാതകപരമ്പര ഉണ്ടാകുന്ന കണ്ണൂരിന്‍െറ സമാധാനം പുന$സ്ഥാപിക്കാനുള്ള പരിശ്രമം സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകണം. ജില്ലാതലത്തില്‍ കലക്ടര്‍ നടത്തുന്ന സമാധാനചര്‍ച്ചകള്‍ക്ക് പരിമിതികളുണ്ട്. മുഖ്യമന്ത്രി നേരിട്ട് ബന്ധപ്പെട്ട് മന്ത്രിമാരെയും മുഴുവന്‍ രാഷ്ട്രീയ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തണം. സി.പി.എമ്മും ബി.ജെ.പിയും ആയുധം താഴെവെച്ചേ മതിയാകൂ. കണ്ണൂരില്‍ നടന്നുകൊണ്ടിരിക്കുന്ന ആയുധശേഖരണവും ബോംബുനിര്‍മാണവും കണ്ടത്തെി ഇല്ലാതാക്കണം. ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നവര്‍ ആരായാലും അവരുടെ പേരില്‍ കൃത്യമായി കേസെടുക്കുന്നതിനും നിയമത്തിന്‍െറ പരിധിയില്‍ കൊണ്ടുവരുന്നതിനും ശ്രമിക്കാതെ തൊലിപ്പുറത്ത് നടത്തുന്ന ചികിത്സ ആവശ്യമില്ല. കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ആയുധമല്ല ആവശ്യം. ബി.ജെ.പിയും സി.പി.എമ്മും കേരളത്തിലെ ജനങ്ങള്‍ക്ക് ബാധ്യതയായി മാറി. രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട ഗൃഹനാഥന്മാരുടെ കുടുംബങ്ങളിലെ അവസ്ഥ പരിതാപകരമാണ്. ഇവരെ സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാറിന്‍േറതാണ്. എല്ലാ നഷ്ടപരിഹാരത്തുകയും കൊലചെയ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് വസൂല്‍ ചെയ്യാനാവശ്യമായ നിയമ നടപടിയുണ്ടാകണമെന്നും വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, സജീവ് ജോസഫ്, മാര്‍ട്ടിന്‍ ജോര്‍ജ്, അമൃതാ രാമകൃഷ്ണന്‍, അജിത്ത് മാട്ടൂല്‍, ജോഷി കണ്ടത്തില്‍, എം.പി. മുരളി, എം.പി. വേലായുധന്‍, രജിനി രാമാനന്ദന്‍, രാജീവ് പാനുണ്ട, മാധവന്‍ മാസ്റ്റര്‍, എന്‍.പി. ശ്രീധരന്‍, സി.വി. സന്തോഷ്, നൗഷാദ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.