തലശ്ശേരി: ഭാര്യയെ യുവാവ് ലോഡ്ജ് മുറിയില്‍ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്ന കേസില്‍ വിമാനത്താവള അധികൃതരെ കോടതിയില്‍ വിസ്തരിച്ചു. കണ്ണൂര്‍ കാട്ടാമ്പള്ളിയിലെ അമ്പന്‍ ഹൗസില്‍ രവീന്ദ്രന്‍െറ മകള്‍ രമ്യയെ (26) പയ്യന്നൂരിലെ ലോഡ്ജ് മുറിയില്‍ കൊലപ്പെടുത്തിയ കേസിലാണ് കോഴിക്കോട്, മംഗളൂരു വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരെ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ വിസ്തരിച്ചത്. വിചാരണക്കിടയില്‍, സംഭവ സമയത്ത് പ്രതി നാട്ടിലില്ളെന്ന വാദം പ്രതിഭാഗം ഉയര്‍ത്തിയതോടെയാണ് 2010 ജനുവരി 15ന് പ്രതി നാട്ടിലത്തെിയെന്നും കൊല നടത്തിയശേഷം 22ന് തിരിച്ചു പോയെന്നും തെളിയിക്കുന്നതിനായി രണ്ട് വിമാനത്താവളങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യമുന്നയിച്ചത്. ഇതിന് കോടതി അനുമതി നല്‍കുകയായിരുന്നു. വിസ്താരത്തില്‍, പ്രതി നാട്ടില്‍ വന്ന് പോയതു സംബന്ധിച്ച രേഖകള്‍ കോടതിക്കു മുമ്പാകെ വിമാനത്താവള അധികൃതര്‍ സമര്‍പ്പിക്കുകയും മൊഴി നല്‍കുകയും ചെയ്തു. കൊല്ലപ്പെട്ട യുവതിയുടെ പിതാവ് രവീന്ദ്രന്‍, മാതാവ് പ്രഭാവതി, ലോഡ്ജിലെ സെക്യൂരിറ്റി ജീവനക്കാരന്‍, റൂം ബോയ് എന്നിവരുള്‍പ്പെടെയുള്ള 37 സാക്ഷികളെ ഇതിനകം വിസ്തരിച്ചുകഴിഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സംഭവ സമയത്തെ തളിപ്പറമ്പ് ഡിവൈ.എസ്.പിയെ നവംബര്‍ മൂന്നിന് വിസ്തരിക്കും. രമ്യയുടെ ഭര്‍ത്താവ് കണ്ണൂര്‍ അഴീക്കോട്ടെ പാലോട്ട് വയലില്‍ ഷമ്മി കുമാര്‍ (40), മാതാവ് പത്മാവതി (70), സഹോദരന്‍ ലതീഷ് കുമാര്‍(58) എന്നിവരാണ് പ്രതികള്‍. 2010 ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.