വളപട്ടണം പാലം ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

പാപ്പിനിശ്ശേരി: വളപട്ടണം പാലത്തില്‍ നടക്കുന്ന നവീകരണ പ്രവൃത്തി വിലയിരുത്തുന്നതിന് ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച പാലം സന്ദര്‍ശിച്ചു. പാലത്തിന്‍െറ ഉപരിതലത്തില്‍ പൂര്‍ത്തിയായ സ്ളാബുകളുടെയും എക്സ്പാര്‍ഷന്‍ ജോയന്‍റുകളുടെയും പ്രവൃത്തികള്‍ വിലയിരുത്തി. പാലത്തിന്‍െറ അടി ഭാഗത്ത് നിര്‍മാണം നടക്കുന്ന തൂണുകളുടെയും സ്പാനുകളുടെയും ജോലികളും പരിശോധിച്ചു. ഇതുവരെ നടന്ന പ്രവൃത്തികള്‍ മെച്ചപ്പെട്ടവയാണെന്ന് വിലയിരുത്തിയതായി എന്‍ജിനീയറിങ് വിഭാഗം അറിയിച്ചു. പാലത്തിന്‍െറ ഉപരിതലത്തില്‍ ആദ്യം മാസ്റ്റിക് ആസ്ഫോല്‍ട്ട് പ്രവൃത്തികള്‍ നടക്കും. അതിനുശേഷം മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റിന് മീതെ മെക്കാഡം ടാറിങ് പ്രവൃത്തികൂടി പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഉപരിതലത്തിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാവുകയുള്ളൂ. ഇത് തിങ്കളാഴ്ച രാത്രി മുതല്‍ നടത്താനാണ് സാധ്യത. മറുനാടന്‍ തൊഴിലാളികളായതിനാല്‍ ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ ലഭ്യതക്കുറവുണ്ട്. അതിനാല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാകാന്‍ 20 ദിവസമെങ്കിലും വേണ്ടിവരും. രാത്രി സമയങ്ങളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയായിരിക്കും പ്രവൃത്തികള്‍ നടത്തുക. പ്രവൃത്തി നടക്കുന്ന വേളയില്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തും. എന്നാല്‍, ചരക്ക് ലോറിയടക്കം പോകാന്‍ അനുവദിക്കും. നേരത്തേ തീരുമാനപ്രകാരം നവംബര്‍ അഞ്ചിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധ്യത ഇല്ല. പാലത്തിന്‍െറ ബലക്ഷയം അവസാനിച്ചെന്നു പറയാനാവില്ളെന്ന് തിരുവനന്തപുരം റീജനല്‍ ദേശീയപാത വിഭാഗം ഓഫിസര്‍ എസ്.എസ്. ശാസ്ത്രി പറഞ്ഞു. സമാന്തരമായി പുതിയ ബൈപാസും പാലവും അനിവാര്യമാണ്. റോഡില്‍ വാഹനങ്ങള്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭാരവും വര്‍ധിക്കും. പുതിയപാലത്തിന്‍െറ നടപടികള്‍ ആരംഭിക്കണം -അദ്ദേഹം പറഞ്ഞു. സൂപ്രണ്ടിങ് എന്‍ജിനീയര്‍ ടി.എസ്. സിന്ധു എന്നിവരും ജില്ലയിലെ ദേശീയ പാത വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.കെ. മിനി, അസി. എക്സി. എന്‍ജിനീയര്‍ സുനില്‍ കൊയിലേരിയന്‍, അസി. എന്‍ജിനീയര്‍ സുജിത്, എന്‍ജിനീയര്‍ പി.എം. യമുന, പത്മജാ ഗ്രൂപ് എം.ഡി. ബാലകൃഷ്ണന്‍ മിനാരി എന്നിവരും സ്ഥലത്തത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.