വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം; തലശ്ശേരി– കണ്ണൂര്‍ റൂട്ടില്‍ ബസോട്ടം നിലച്ചു

തലശ്ശേരി: വിദ്യാര്‍ഥികള്‍ ബസില്‍ സീറ്റില്‍ ഇരുന്നതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിനിടയാക്കി. ഇതത്തേുടര്‍ന്ന് തലശ്ശേരി-കണ്ണൂര്‍ റൂട്ടില്‍ മൂന്നു മണിക്കൂറോളം ബസോട്ടം നിലച്ചു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡിലായിരുന്നു സംഭവം. തോട്ടട ഐ.ടി.ഐയില്‍ പഠിക്കുന്ന കുട്ടികള്‍ ലോക്കല്‍ ബസില്‍ സീറ്റില്‍ ഇരുന്നതാണ് പ്രശ്നത്തിന് തുടക്കം. മറ്റ് യാത്രക്കാര്‍ക്ക് ഇരിക്കാന്‍ സീറ്റ് നല്‍കിയില്ളെന്നാരോപിച്ച് ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി. എന്നാല്‍, സീറ്റൊഴിയാന്‍ വിദ്യാര്‍ഥികള്‍ തയാറായില്ല. ഇതോടെ വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നീങ്ങി. അതിനിടെ, എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സംഘടിച്ചത്തെി ബസ്സ്റ്റാന്‍ഡില്‍ കുത്തിയിരിപ്പ് സമരം നടത്തി. തുടര്‍ന്ന് ബസ് ജീവനക്കാര്‍ മിന്നല്‍സമരം തുടങ്ങി. ഇതോടെ തലശ്ശേരി-കണ്ണൂര്‍ റൂട്ടില്‍ ബസോട്ടം നിലക്കുകയായിരുന്നു. ട്രാഫിക് എസ്.ഐ മോഹന്‍ദാസിന്‍െറ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉച്ചയോടെ പ്രശ്നത്തിന് പരിഹാരമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.