തലശ്ശേരി: വ്യക്തിയുടെയും രാഷ്ട്രത്തിന്‍െറയും ഏറ്റവുംവലിയ സമ്പത്ത് സമാധാനമാണെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്‍റ് ഫാ. തോമസ് തൈത്തോട്ടം. കണ്ണൂര്‍ പീപ്ള്‍സ് മൂവ്മെന്‍റ് ഫോര്‍ പീസിന്‍െറ ആഭിമുഖ്യത്തില്‍ കണ്ണൂരിന്‍െറ ശാശ്വത സമാധാനത്തിനുവേണ്ടി സംഘര്‍ഷമേഖലകളിലൂടെ നടത്തിയ സ്നേഹസന്ദേശ യാത്രയുടെ സമാപനസമ്മേളനം പിണറായിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ബഹുമാനമാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍െറ അടിസ്ഥാനതത്ത്വം. കുരുതിയുടെ രാഷ്ട്രീയം നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ല, അത് നമുക്കുവേണ്ട. ഈ ചോരക്കളി അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തയാറാകാണം. അണികളെ നേരായമാര്‍ഗത്തില്‍ നയിക്കാന്‍ നേതാക്കള്‍ മുന്നോട്ടുവരണം. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്‍െറ അവസ്ഥ നേതാക്കള്‍ ആലോചിക്കണം. നിങ്ങള്‍ക്കും മക്കളുണ്ട്, കുടുംബമുണ്ട്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കി അന്തസ്സായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തണം. ഭാരതത്തിന്‍െറ സംസ്കാരംതന്നെ സഹിഷ്ണുതയുടേതാണ്. ഇനിയെങ്കിലും കണ്ണൂരില്‍ കണ്ണുനീര്‍ വീഴാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും ഫാ. തോമസ് തൈത്തോട്ടം കൂട്ടിച്ചേര്‍ത്തു.ഫാ. ഡോ. സ്കറിയ കല്ലൂര്‍ അധ്യക്ഷത വഹിച്ചു. ടി.പി.ആര്‍. നാഥ്, കെ. ചന്ദ്രബാബു, യു.പി. സിദ്ദീഖ്, അഡ്വ. ബിനോയ്, ഡോ. ജോസ്ലറ്റ് മാത്യു എന്നിവര്‍ സംസാരിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചരക്കണ്ടിയില്‍നിന്നാരംഭിച്ച സ്നേഹസന്ദേശ യാത്ര പ്രഫ. ബി. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. സ്കറിയ കല്ലൂര്‍ നയിച്ച യാത്രക്ക് ടി.പി.ആര്‍. നാഥ്, യു.പി. സിദ്ദീഖ്, ആര്‍ട്ടിസ്റ്റ് ശശികല, മായിന്‍ വേങ്ങാട്, എ.പി. ഗംഗാധരന്‍, പൂമണി പയ്യന്നൂര്‍, കെ.വി.കെ. ബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.