നിരോധിത കീടനാശിനികള്‍ ഉപയോഗിക്കുന്ന കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമാകും

കണ്ണൂര്‍: സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള കീടനാശിനികള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന കര്‍ഷകരെ കൃഷിവകുപ്പിന്‍െറ എല്ലാ തുടര്‍ പദ്ധതികളില്‍ നിന്നും ഒഴിവാക്കുമെന്ന് ഡയറക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഇത്തരക്കാര്‍ക്ക് കൃഷിവകുപ്പ് രണ്ട് തവണ നോട്ടീസ് നല്‍കും. ആവര്‍ത്തിക്കുന്ന പക്ഷം സൗജന്യ വൈദ്യുതി ഉള്‍പ്പെടെ കൃഷി വകുപ്പില്‍ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി ജില്ലകളിലേക്ക് നിരോധിത കീടനാശിനികള്‍ എത്തുന്നത് തടയാന്‍ രൂപവത്കരിച്ച പ്രത്യേക സ്ക്വാഡ് മിന്നല്‍ സന്ദര്‍ശനവും പരിശോധനയും നടത്തും. വ്യാജ ഏജന്‍സികളുടെ പേരില്‍ ചെക്ക്പോസ്റ്റ് വഴിയത്തെിയ ഫ്യൂറഡാന്‍, ഫോറേറ്റ്, പാരക്വാറ്റ് തുടങ്ങി ഒരു ടണ്ണോളം നിരോധിത കീടനാശിനികള്‍ ഈയിടെ പിടികൂടിയ സാഹചര്യത്തിലാണിത്. നിരോധിക്കപ്പെട്ടതോ വില്‍പനക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലാത്തതോ ആയ കീടനാശിനികള്‍ ശ്രദ്ധയില്‍പെട്ടാല്‍ കേന്ദ്ര സര്‍ക്കാറിന്‍െറ ഇന്‍സെക്ടിസൈഡ് ആക്ട് പ്രകാരമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും. നിയന്ത്രിത ഉപയോഗത്തിനു മാത്രമായി നിഷ്കര്‍ഷിച്ചിട്ടുള്ള കീടനാശിനികള്‍, കൃഷി ഓഫിസര്‍മാര്‍ നല്‍കുന്ന ശിപാര്‍ശക്കുറിപ്പിന്‍െറ അടിസ്ഥാനത്തിലേ ഡിപ്പോകളില്‍ വില്‍പന നടത്താവൂ. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന കീടനാശിനികളുടെയും അവ വാങ്ങുന്ന കര്‍ഷകരുടെയും പേരു വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി ഡിപ്പോകളില്‍ സൂക്ഷിക്കണം. കീടനാശിനികള്‍ വില്‍ക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നിര്‍ബന്ധമായും ബില്ല് നല്‍കണം. ബില്ല് ചോദിച്ചു വാങ്ങാന്‍ കര്‍ഷകരും ശ്രദ്ധിക്കണം. അംഗീകൃത ഡിപ്പോകളിലൂടെയല്ലാതെ, കര്‍ഷകര്‍ക്കും കര്‍ഷകസമിതികള്‍ക്കും കീടനാശിനികള്‍ നേരിട്ട് എത്തിച്ചു നല്‍കുന്ന കമ്പനികള്‍ക്കും വിതരണക്കാര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരെ നിയമ നടപടി എടുക്കും. ജൈവ കീടനാശിനികളെന്ന പേരില്‍ വിപണിയിലത്തെുന്ന സസ്യജന്യ ജൈവ കീടനാശിനികളില്‍ ഏതെങ്കിലും വിധത്തിലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും കൃഷി വകുപ്പ് നടപടി സ്വീകരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.