തളിപ്പറമ്പ്: റേഷന്‍കാര്‍ഡില്‍ മുന്‍ഗണന വിഭാഗത്തില്‍ കയറിപ്പറ്റാന്‍ പരാതി പ്രളയം. തളിപ്പറമ്പ് മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് സപൈ്ള ഓഫിസിന് മുന്നില്‍ തയാറാക്കിയ ഏഴോളം പ്രത്യേക കൗണ്ടറുകളിലാണ് നൂറുകണക്കിനാളുകള്‍ പരാതിയുമായി ദിവസേനയത്തെുന്നത്. തിങ്കളാഴ്ച മാത്രം താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി 2497 അപേക്ഷകളാണ് ലഭിച്ചത്. ശ്രീകണ്ഠപുരം 123, ചെങ്ങളായി 218, നടുവില്‍ 109, ഉദയഗിരി 83, ആലക്കോട് 134, തളിപ്പറമ്പ് 102, പട്ടുവം 97, ചപ്പാരപ്പടവ് 159, പരിയാരം 160, പയ്യന്നൂര്‍ 102, കരിവെള്ളൂര്‍ പെരളം 18, രാമന്തളി 14, കാങ്കോല്‍ ആലപ്പടമ്പ് 65, ഏരുവേശ്ശി 67, മലപ്പട്ടം 56, പയ്യാവൂര്‍ 67, ഇരിക്കൂര്‍ 59, ചെറുപുഴ 131, എരമം കുറ്റൂര്‍ 151, കുറുമാത്തൂര്‍ 146, കുറ്റ്യാട്ടൂര്‍ 54, മയ്യില്‍ 106, ആന്തൂര്‍ 68, കൊളച്ചേരി 104 എന്നിങ്ങനെയാണ് ഇന്നലെ ലഭിച്ച പരാതികള്‍. നിരവധി അര്‍ഹര്‍ ലിസ്റ്റിന് പുറത്ത് നില്‍ക്കുമ്പോഴും തെറ്റായ വിവരം നല്‍കിയും ഉദ്യോഗസ്ഥരുടെ കൈപ്പിഴ മൂലവും മുന്‍ഗണന ലിസ്റ്റില്‍ കയറിയ അനര്‍ഹരില്‍നിന്ന്, പുറത്ത് പോകാനുള്ള അപേക്ഷകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ളെന്ന് സപൈ്ള ഓഫിസര്‍ പറഞ്ഞു. അതിനിടെ, മലയോര പ്രദേശങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വിദൂര പഞ്ചായത്തില്‍ നിന്നുള്ളവര്‍ താലൂക്കാസ്ഥാനത്ത് എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ചൊവ്വാഴ്ച മുതല്‍ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ അതത് പഞ്ചായത്ത്/നഗരസഭാ ഓഫിസുകളിലും പരാതി സ്വീകരിക്കും. റേഷന്‍കാര്‍ഡുകളുടെ തയാറാക്കല്‍ പൂര്‍ത്തീകരിച്ചില്ളെങ്കിലും നവംബര്‍ ഒന്നുമുതല്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ച ലിസ്റ്റിന്‍െറ അടിസ്ഥാനത്തില്‍ ഭക്ഷ്യ ഭദ്രത നിയമ പ്രകാരമായിരിക്കും ഭക്ഷ്യധാന്യം വിതരണം ചെയ്യുക. ഇതിനായി ഇപ്പോള്‍ പ്രസിദ്ധീകരിച്ച എ.എ.വൈ, മുന്‍ഗണനാ പട്ടികയില്‍ ഉള്ള എല്ലാ കാര്‍ഡുടമകളും 26ന് മുമ്പ് അതത് റേഷന്‍ കടകളില്‍ കാര്‍ഡ് ഏല്‍പിച്ച് താലൂക്ക് സപൈ്ള ഓഫിസറുടെ ഒപ്പും സീലും പതിപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.