വളപട്ടണം പാലം 27ന് തുറക്കും

വളപട്ടണം: വളപട്ടണം പാലം ഈ മാസം 27ന് തുറക്കും. എന്നാല്‍, രാത്രി ഒമ്പത് മണിമുതല്‍ രാവിലെ ആറുവരെ നിലവിലെ ഗതാഗത നിയന്ത്രണം തുടരും. പാലത്തിലെ തുടര്‍പ്രവൃത്തി രാത്രി കാലങ്ങളില്‍ മാത്രമാണ് നടക്കുക. കഴിഞ്ഞ മാസം 29ന് ആരംഭിച്ച നവീകരണ പ്രവൃത്തി ഭാഗികമായി പൂര്‍ത്തിയായി. നിലവില്‍ പാലത്തിന്‍െറ ഒരു ഭാഗത്തു കൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇത് പാലത്തിന്‍െറ ഇരുവശത്തും മണിക്കൂറുകളോളം നീളുന്ന വാഹനക്കുരുക്കിന് ഇടയാക്കുന്നുണ്ട്. ട്രാഫിക്ക് നിയന്ത്രണം പാലിക്കാതെ കാറുകളും മറ്റും നിയമം ലഘിച്ച് കടന്നുപോകുന്നതും പൊലീസിന് കടുത്ത പ്രയാസം സൃഷ്ടിക്കുന്നു. 27ഓടെ ഇതിന് അറുതിയാവും. പാലത്തിലെ ഉപരിതലത്തിലാണ് നവീകരണ പ്രവൃത്തി നടന്നുവരുന്നത്. നവംബര്‍ അഞ്ചുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിനാലാണ് നിയന്ത്രണം ഒഴിവാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.