മഞ്ചേശ്വരം: ഉപ്പളയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മീശയും തലമുടിയും മുണ്ഡനം ചെയ്തശേഷം പൂഴിയില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരാളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള മണിമുണ്ടെ സ്വദേശി അബ്ദുല്ല (26)യെയാണ് മഞ്ചേശ്വരം എസ്.ഐ പ്രമോദ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ബൈക്കില്‍ ഉപ്പള ടൗണിലത്തെിയ ഉപ്പള ഖദീജ ബീവി ദര്‍ഗക്ക് സമീപത്തെ മുഹമ്മദ് റൗഫ് (38) എന്ന യുവാവാണ് ക്രൂര പീഡനത്തിന് ഇരയായത്. ബൈക്കില്‍നിന്നും ഇറക്കിയ റൗഫിനെ കാറില്‍ ബലംപ്രയോഗിച്ചു കയറ്റിയശേഷം മണിമുണ്ടെ കടപ്പുറത്തേക്ക് കൊണ്ടുപോയാണ് ആക്രമണം നടത്തിയത്. പത്തോളം വരുന്ന സംഘം റൗഫിനെ മര്‍ദിക്കുകയും ഇയാളുടെ മീശയും തലമുടിയും മുണ്ഡനം ചെയ്യുകയും ഇരുമ്പു ദണ്ഡ്, വടി എന്നിവകൊണ്ട് മര്‍ദിച്ചശേഷം മണിമുണ്ടെ കടപ്പുറത്ത് മണലില്‍ കുഴിയെടുത്ത് മൂക്കിന് താഴെ കുഴിച്ചുമൂടി. ഒരുമണിക്കൂറിനുശേഷം ഇയാളെ പുറത്തെടുക്കുകയും പിന്നീട് കടലില്‍ വെള്ളത്തില്‍ മുക്കുകയുമായിരുന്നു. വിവരമറിഞ്ഞത്തെിയ റൗഫിന്‍െറ രണ്ടു സഹോദരങ്ങളാണ് ഇയാളെ ഗുണ്ടാസംഘത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. ആക്രമണത്തില്‍ യുവാവിന്‍െറ നടുവിനും ചെവിക്കും ഗുരുതര പരിക്കേറ്റിരുന്നു. മേല്‍ചുണ്ടില്‍ ഇരുമ്പ് കമ്പികൊണ്ട് കുത്തിയതുമൂലം അണ്ണാക്കിന് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മണിമുണ്ടെ സ്വദേശികളായ എട്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. മണിമുണ്ടെ സ്വദേശികളായ അബ്ദുല്‍ സത്താര്‍ (26), മുഹമ്മദ് നിസാര്‍ (23), മുഹമ്മദ് സൗഹാര്‍ (34), കണ്ടാലറിയാവുന്ന മറ്റു അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.