കേരളത്തില്‍ ജാതി, മത ചിന്തകള്‍ ശക്തി പ്രാപിക്കുന്നു –സുനില്‍ പി. ഇളയിടം

കാഞ്ഞങ്ങാട്: കേരളത്തില്‍ എല്ലാ നവോത്ഥാന മൂല്യങ്ങളെയും പിന്നിലാക്കികൊണ്ട് ജാതി, മത ചിന്തകള്‍ ശക്തി പ്രാപിക്കുകയാണെന്നും ഇതിനെതിരെ ഒന്നിക്കണമെന്നും രാഷ്ട്രീയ നിരീക്ഷകനും ചിന്തകനുമായ സുനില്‍ പി. ഇളയിടം പറഞ്ഞു. മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്കൂളില്‍ പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാനത്തിന്‍െറ ഭാവവും ഫലവുമാണ് പുരോഗമന പ്രസ്ഥാനങ്ങള്‍. നീതിയില്‍ അധിഷ്ഠിതമാണ് നല്ല കല. എന്നാല്‍, കലയും കലാകാരന്മാരും ഇന്ന് നീതിയിലധിഷ്ഠിതമായല്ല പ്രവര്‍ത്തിക്കുന്നത്. ഇതും സാംസ്കാരിക അപചയത്തിന്‍െറ കാരണങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരോഗമന കലാ സാഹിത്യ സംഘം പ്രവര്‍ത്തകനും സാഹിത്യ നിരൂപകനുമായ ഇ.പി. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഡോ.എന്‍.പി. വിജയന്‍ അനുശോചനപ്രമേയവും പി. ദീലിപ് കുമാര്‍ പ്രയേമങ്ങളും അവതരിപ്പിച്ചു. ഡോ.പി.എസ്. ശ്രീകല സംഘടനാറിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ കൊടക്കാട് പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.വി.കെ. പനയാല്‍, സംസ്ഥാന ലൈബറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.പി. അപ്പുക്കുട്ടന്‍, ഡോ.വി.പി.പി. മുസ്തഫ, ഡോ.സി. ബാലന്‍, പ്രഫ.കെ.പി. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമതി ചെയര്‍മാന്‍ എം.വി. രാഘവന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എസ്. ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: സി.എം. വിനയചന്ദ്രന്‍ (പ്രസിഡന്‍റ്), വാസു ചോറോട്, കെ.കെ. നായര്‍, വത്സലാ നാരായണന്‍ (വൈ. പ്രസിഡന്‍റുമാര്‍), രവീന്ദ്രന്‍ കൊടക്കാട് (സെക്രട്ടറി), എം.വി. രാഘവന്‍, ഡോ.എന്‍.പി. വിജയന്‍, വിനോദ് കുമാര്‍ പെരുമ്പള (ജോ. സെക്രട്ടറിമാര്‍), പി.വി. രാഘവന്‍ (ട്രഷറര്‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.