കാഞ്ഞങ്ങാട്: കാശിമഠാധിപതി സംയമീന്ദ്രതീര്‍ഥ സ്വാമിയുടെ ദ്വിഗ് വിജയ മഹോത്സവം അക്ഷരാര്‍ഥത്തില്‍ കാഞ്ഞങ്ങാടിന്‍െറ മഹോത്സവമായി. ലക്ഷമീവെങ്കടേശ ക്ഷേത്രത്തില്‍ നടക്കുന്ന സ്വാമിയുടെ ചാതുര്‍മാസ വ്രതാചരണത്തിന്‍െറ ഭാഗമായാണ് ദ്വിഗ് വിജയ മഹോത്സവം നടന്നത്. വൈകീട്ട് ആറു മണിക്ക് ആലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നും ആരംഭിച്ച മഹോത്സവ ഘോഷയാത്ര കോട്ടച്ചേരി ട്രാഫിക് സര്‍ക്ള്‍ ചുറ്റി അര്‍ധരാത്രിയോടെ ലക്ഷമീ വെങ്കടേശ ക്ഷേത്രത്തില്‍ തിരിച്ചത്തെി. എന്‍. ഗംഗാധര്‍പ്രഭു, ബി. വസന്തഷേണായ്, എച്ച്. ശ്രീധര്‍കാമത്ത്, എന്‍. നരസിംഹ ഷേണായ് എന്നിവര്‍ ദ്വിഗ്വിജയ ഘോഷയാത്രക്ക് നേതൃത്വം നല്‍കി. ആനകള്‍, വാദ്യമേളങ്ങള്‍, വിവിധ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ അലങ്കരിച്ച പ്രത്യേക വാഹനത്തില്‍ സ്വാമിജിയെ നഗരത്തില്‍ എഴുന്നള്ളിക്കുന്നതാണ് ദ്വിഗ് വിജയം. മഠാധിപതി എന്ന നിലയില്‍ രാജപദവി കല്‍പിക്കപ്പെട്ട സന്യാസിമാരായതിലാണ് ചാതുര്‍മാസത്തിന്‍െറ ഭാഗമായി ദ്വിഗ് വിജയം ആഘോഷിക്കുന്നത്. തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന പഞ്ചവാദ്യ സംഘം, കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ അറുപതുപേരുടെ ചെണ്ടമേളം, പ്രശസ്തമായ വിയ്യൂര്‍ദേശം പുലിക്കളി, പൂക്കാവടി, കൂര്‍ക്കഞ്ചേരി പീലിക്കാവടി, പൂതന്‍തിറ, മംഗളൂരു മഞ്ചേശ്വരം പുലിക്കളി, മഹാരാഷ്ട്രപണ്ഡറാപൂരിലെ ഭജന സംഘം, മുംബൈ ഡോലുവാദ്യം, നിശ്ചല ദൃശ്യങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഘോഷയാത്രക്ക് മാറ്റുകൂട്ടി. ഗൗഡസരസ്വത ബ്രാഹ്ഗമണരുടെ ആത്മിയ ഗുരുവിനെ വര¤േവല്‍ക്കാന്‍ ഭാരതത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ ഘോഷയാത്രയില്‍ അണിചേര്‍ന്നു. കാഞ്ഞങ്ങാടിനെ തികച്ചും ആനുഭൂതിതലത്തിലേക്ക് ഉയര്‍ത്തിയാണ് ദിഗ് വിജയ ഘോഷയാത്ര സമാപിച്ചത്. വിശ്വാസികള്‍ ദീപം കൊണ്ട് ആരതിയുഴിഞ്ഞ് സ്വാമിയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.