പയ്യന്നൂര്‍: അതിര്‍ത്തിയില്‍ നടക്കുന്ന സൈനിക നടപടിപോലും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആര്‍.എസ്.എസ് പ്രചാരണത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. പയ്യന്നൂര്‍ മഹാദേവഗ്രാമത്തില്‍ സി.പി.എം വടക്കന്‍ മേഖലാ ജാഥയുടെയും മുന്‍ എം.പി ടി. ഗോവിന്ദന്‍ ചരമവാര്‍ഷിക ദിനാചരണത്തിന്‍െറയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസ് എന്നനിലയില്‍ തങ്ങള്‍ക്കുലഭിച്ച ശിക്ഷണമാണ് സൈനികവിജയത്തിന് പിന്നിലെന്ന പ്രസ്താവന ബോധപൂര്‍വമുള്ള പ്രചാരണത്തിന്‍െറ ഭാഗമാണ്. രാജസ്ഥാനില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യത്തെ രക്ഷിക്കാന്‍വേണ്ടിയുള്ള യജ്ഞം ചാതുര്‍വര്‍ണ്യവ്യവസ്ഥ പുനര്‍നിര്‍മിക്കാനുള്ളതാണ്. സംഘ്പരിവാര്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുമ്പോള്‍ ഇസ്ലാമിക ഭീകരപ്രസ്ഥാനമായ ഐ.എസ് കേരളത്തില്‍പോലും വ്യാപിക്കുന്നു. ഐ.എസ് ശക്തിപ്പെടാന്‍കാരണം ആര്‍.എസ്.എസാണ്. കേരളത്തെ കലാപഭൂമിയാക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ കൊലപാതകങ്ങള്‍ ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. ജില്ലയില്‍ വിളിച്ചുചേര്‍ത്ത സമാധാനയോഗ ബഹിഷ്കരണത്തിലൂടെ സമാധാനത്തിനില്ളെന്ന സന്ദേശമാണ് സംഘ്പരിവാര്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടിയേരി ബാലകൃഷ്ണന്‍ ടി. ഗോവിന്ദന്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. ജാഥാലീഡര്‍ എം.വി. ജയരാജന് പതാക കൈമാറിയാണ് ജാഥ ഉദ്ഘാടനം ചെയ്തത്. സി.പി.എം സൗത് ലോക്കല്‍ കമ്മിറ്റി ഓഫിസിനുവേണ്ടി നിര്‍മിച്ച എ.വി. മന്ദിരത്തിന്‍െറ ഉദ്ഘാടനവും കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ഓഫിസിനോടനുബന്ധിച്ചുള്ള ടി. ഗോവിന്ദന്‍ ഹാള്‍ പി.കെ. ശ്രീമതി എം.പിയും കെ.കെ. നാരായണന്‍ ലൈബ്രറി എം.വി. ജയരാജനും ഉദ്ഘാടനം ചെയ്തു. സി. കൃഷ്ണന്‍ എം.എല്‍.എ ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. കെ.കെ. രാഗേഷ് എം.പി, എം. പ്രകാശന്‍ മാസ്റ്റര്‍, എം. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എം. ആനന്ദന്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.