നിയന്ത്രണംവിട്ട ലോറി ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് മറിഞ്ഞു

ന്യൂമാഹി: നിയന്ത്രണംവിട്ട ലോറിയിടിച്ച് ദേശീയപാതയില്‍ വൈദ്യുതി ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് മറിഞ്ഞ ലോറിയിലുണ്ടായിരുന്ന മൂന്നുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വന്‍ ദുരന്തമാണ് തലനാരിഴക്ക് ഒഴിവായത്. മഹാരാഷ്ട്രയില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്ളാസ്റ്റിക് കയറുമായി പോവുകയായിരുന്ന ലോറിയാണ് ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ന്യൂമാഹി പരിമഠം പമ്പ് ഹൗസിന് സമീപത്തെ ട്രാന്‍സ്ഫോമറിനിടിച്ച് മറിഞ്ഞത്. അസി. സ്റ്റേഷന്‍ ഓഫിസര്‍ വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ തലശ്ശേരി ഫയര്‍ഫോഴ്സും ന്യൂമാഹി എസ്.ഐ എ.പി. ശ്രീഹരിയുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തത്തെി ഗതാഗത തടസ്സം ഒഴിവാക്കി. അപകടത്തെ തുടര്‍ന്ന് നിലച്ച വൈദ്യുതി വിതരണം ഉച്ചയോടെ പുന:സ്ഥാ പിച്ചു. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ചൊക്ളി വൈദ്യുതി ഓഫിസ് അറിയിച്ചു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.