വീടുകള്‍ക്ക് നേരെ ആക്രമണം: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കൂത്തുപറമ്പ്: കഴിഞ്ഞദിവസങ്ങളില്‍ പാതിരിയാട്, വാളാങ്കിച്ചാല്‍ മേഖലയിലുണ്ടായ ആക്രമണസംഭവങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോയിലോട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി വി. അനീഷിനെയാണ് (34) കൂത്തുപറമ്പ് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കോയിലോട്ടെ കെ.വി. സുരേന്ദ്രന്‍, കെ.വി. സജേഷ് എന്നിവരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.സി.പി.എം നേതാവ് വാളാങ്കിച്ചാലിലെ കെ. മോഹനനെ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ മേഖലയില്‍ ആക്രമണസംഭവങ്ങള്‍ അരങ്ങേറിയത്. ആക്രമണവുമായി ബന്ധപ്പെട്ട് 40ഓളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.